സച്ചിന്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം
സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞിട്ട് ഇന്ന് ഒരുവര്‍ഷം. ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍ വിടവാങ്ങലിന് ശേഷവും വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുനര്‍ജനിക്കായി രൂപം കൊടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ടീമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ അമരക്കാരനാണ് സച്ചിന്‍.
കഴിഞ്ഞവര്‍ഷം നവംബര്‍ 16നാണ് മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തിലെ വിക്കറ്റില്‍ നിന്ന് ഒരുപിടി മണ്ണെടുത്ത് നെഞ്ചോട് ചേര്‍ത്ത് വണങ്ങി സച്ചിന്‍ 24 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ചത്. രാഷ്ട്രം പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം ചരിത്രത്തിലാദ്യമായി ഒരു കായിക താരത്തിന് നല്‍കാന്‍ തീരുമാനിച്ചതും അന്നുതന്നെ.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസംതന്നെ ഇന്ത്യ ജയം നേടിയപ്പോള്‍ സച്ചിന്റെ കരിയറിന് പ്രതീക്ഷിച്ചതിലും രണ്ട് ദിവസം മുമ്പ് തിരശ്ശീല വീഴുകയായിരുന്നു. ഗ്രൗണ്ടിലൊരുക്കിയ വിടവാങ്ങല്‍ ചടങ്ങില്‍ നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം അവസാനിക്കുമ്പോള്‍ കണ്ണുനനയാത്തവരായി ആരും വാംഖഡെയില്‍ ഉണ്ടായിരുന്നില്ല. സ്‌റ്റേഡിയത്തിലെ പ്രസിഡന്റ്‌സ് ബോക്‌സിനുള്ളില്‍ വീല്‍ചെയറിലിരുന്നാണ് രജനി മകന്റെ അവസാന മത്സരത്തിലെ ഒടുവിലത്തെ ദൃശ്യങ്ങള്‍ കണ്ടത്. ഭാര്യ അഞ്ജലിയും മക്കളായ അര്‍ജുനും സാറയും ഗ്രൗണ്ടില്‍ സച്ചിനൊപ്പം തന്നെയുണ്ടായിരുന്നു.
കളിയോട് വിടപറഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പേയാണ് \'പ്ലെയിങ് ഇറ്റ് മൈ വേ \' എന്ന പേരില്‍ അഞ്ഞൂറുകളോളം പേജുകളുള്ള ബൃഹത്തായ ആത്മകഥ സച്ചിന്‍ പുറത്തിറക്കിയത്. തന്റെ ജീവിതം എങ്ങനെയായിരുന്നെന്ന് തന്നെ സ്‌നേഹിച്ച എല്ലാവരും അറിയണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ആത്മകഥയുടെ പിറവിയെന്ന് സച്ചിന്‍ പറയുന്നു. നേട്ടങ്ങളും അംഗീകാരങ്ങളും തേടി വരുന്നമ്പോള്‍ ആളുകള്‍ എത്രത്തോളം വിനീതരാകണമെന്നുള്ളത് സച്ചിനില്‍ നിന്നും കണ്ടുപടിക്കേണ്ടതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha