രോഹിത് ശര്‍മയുടെ സ്‌കോര്‍ മറികടക്കാന്‍ പ്രയാസമെന്ന് ബ്രയാന്‍ ലാറ
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ്മ സ്വന്തമാക്കിയ ഏകദിന ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സ് മറികടക്കാന്‍ പ്രയാസമാണെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ബ്രയാന്‍ ലാറ.
ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 172 പന്തില്‍നിന്നും 264 റണ്‍സ് എടുത്താണ് രോഹിത്ത് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. 149 പന്തില്‍ 219 റണ്‍സെന്ന ഇന്ത്യയുടെ തന്നെ വീരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡാണ് രോഹിത് തിരുത്തിക്കുറിച്ചത്.
ഇംഗ്ലണ്ടിനെതിരെ മാഞ്ചസ്റ്ററില്‍ വിവിയന്‍ റിച്ചാര്‍ഡ് 189 റണ്‍സ് നേടിയ പ്രകടനം കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഏകദിനത്തില്‍ 200 റണ്‍സ് കഴിയാത്തതല്ലെന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ രോഹിതിന്റെ റെക്കോര്‍ഡ് മറികടക്കുക അപ്രാപ്യമാണ്. അത്രയും അപൂര്‍വ്വമായ പ്രകടനമായിരുന്നു രോഹിത്തിന്റേത്. ലാറ വ്യക്തമാക്കി.
ഏകദിനത്തില്‍ ലാറയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 169 ആണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് (പുറത്താകാതെ 400 റണ്‍സ്) ഉടമയാണ് ലാറ. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോര്‍ഡ് (പുറത്താകാതെ 501 റണ്‍സ്) ലാറയുടെ പേരിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha