മിച്ചല്‍ ജോണ്‍സന്റെ ബൗണ്‍സറില്‍ വീണ് വിരാട് കോലി, പരിഭ്രാന്തരായി ഓസീസ് താരങ്ങള്‍
ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ പന്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നെറ്റിയില്‍ പതിച്ചതോടെ ആര്‍ത്ത് വിളിച്ചും കൈയടിച്ചും നിന്നിരുന്ന സ്റ്റേഡിയം പെട്ടന്ന് തന്നെ നിശബദ്ധമായി. കാണികളെല്ലാം എന്താണ് ഗ്രൗണ്ടില്‍ സംഭവിച്ചതെന്നറിയാന്‍ മുഖത്തോട് മുഖം നോക്കി. ഓസീസ് താരങ്ങളെല്ലാം ഓടി കോലിയുടെ അടുത്തേക്ക്. വീണ്ടും ഒരു ദുരന്തത്തിന് സാക്ഷിയാവാന്‍ കഴിയുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഓസീസ് താരങ്ങള്‍. ഇന്ത്യന്‍ ക്യാമ്പും ഞെട്ടി. അവരും പരിഭ്രാന്തരായി. പലരും ഗ്രൗണ്ടിലേക്ക് ഇറങ്ങാനായി ഓടി വന്നു.
അഡ്‌ലൈഡ് ക്രിക്കറ്റ് ഓസീസ് പേസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ എറിഞ്ഞ പന്ത് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ നെറ്റിയില്‍ പതിച്ചതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. ഇതുപോലൊരു ബൗണ്‍സറിലായിരുന്നു ഓസീസ് ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യസിന്റെ ജീവനും പൊലിഞ്ഞത്. ഉച്ചഭക്ഷണത്തിന് മുമ്പുള്ള അവസാന ഓവറിലാണ് ആകാംക്ഷ നിറഞ്ഞ നിമിഷങ്ങള്‍ക്ക് കളിക്കളം സാക്ഷിയായത്.
ഓസീസ് ബൗളര്‍ മിച്ചല്‍ ജോണ്‍സണ്‍ ഓവറിലെ ആദ്യ പന്ത് എറിയാന്‍ റണ്‍ അപിലെത്തി. നേരിടാനൊരുങ്ങി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും നിന്നു. ജോണ്‍സണ്‍ എറിഞ്ഞ ബൗണ്‍സറില്‍ നിന്നും വഴുതിമാറാന്‍ പെട്ടന്ന് കോലിക്ക് കഴിഞ്ഞില്ല. പന്ത് ഇന്ത്യന്‍ നായകന്റെ ഹെല്‍മെറ്റില്‍ അടിക്കുകയായിരുന്നു. വേഗതയിലുള്ള ബൗണ്‍സര്‍ ഏറ്റ് കോലി ഹെല്‍മറ്റ് അഴിച്ചുമാറ്റുന്നത് കണ്ട് ഓസീസ് താരങ്ങള്‍ അദ്ദേഹത്തിന് നേരെ ഓടിയെത്തി.
ഹ്യൂഗ്‌സിന് അപകടം നടക്കുമ്പോള്‍ ദൃക്‌സാക്ഷികളായിരുന്ന ഹാഡിന്‍, വാട്‌സണ്‍, വാര്‍ണര്‍, ലയോണ്‍ എന്നിവരായിരുന്നു ഇവരില്‍ മുന്‍പന്തിയില്‍. ആകാംക്ഷ നിറഞ്ഞ മുഖഭാവത്തോടെ ബൗളര്‍ ജോണ്‍സണും കോലിയുടെ അരികിലെത്തി. തനിക്ക് കുഴപ്പമൊന്നുില്ലെന്ന് കോലി വ്യക്തമാക്കിയതോടെയാണ് ഓസീസ് താരങ്ങള്‍ പിരിഞ്ഞുപോയത്. കുഴപ്പമില്ലെന്നും കളി പുനഃരാരംഭിക്കാമെന്നും കോലി പറഞ്ഞതോടെ റണ്‍ അപിലേക്ക് മടങ്ങുകയായിരുന്ന മിച്ചല്‍ ജോണ്‍സന്റെ തലമുടിയിലൂടെ കൈകളോടിച്ച് ക്ലാര്‍ക്ക് തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha