ബ്രിസ്‌ബേന്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി
ബ്രിസ്‌ബേനിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. 128 റണ്‍സിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ചെറിയ സ്‌കോര്‍ പ്രതിരോധിച്ച ഇന്ത്യക്ക് ഓസീസിന്റെ ആറു മുന്‍നിര വിക്കറ്റുകള്‍ വീഴ്ത്താനായി എന്നതില്‍ മാത്രം ആശ്വസിക്കാം. നാലു പരമ്പരകളുള്ള ടെസ്റ്റില്‍ ഓസ്‌ട്രേലിയ ഇപ്പോള്‍ 2-0 നു മുന്നിലായി. ശേഷിച്ച രണ്ടു മല്‍സരങ്ങള്‍ സമനിലയിലെങ്കിലും എത്തിച്ചാല്‍ ഇന്ത്യക്ക് വന്‍ നാണക്കേടില്‍ നിന്നും രക്ഷപ്പെടാം.
ഒരു വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ 153 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച ഒന്‍പത് വിക്കറ്റുകളും നഷ്ടമായി.ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചു നിന്നത് 81 റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും 43 റണ്‍സെടുത്ത പൂജാരയുമാണ് . വിരാട് കോഹ്‌ലി ഒരു റണ്ണെടുത്തും അജങ്ക്യ രഹാനെ പത്ത് റണ്‍സെടുത്തും പുറത്തായി. രോഹിത് ശര്‍മ,ക്യാപ്റ്റന്‍ ധോണി എന്നിവര്‍ \'സംപൂജ്യരായി \' മടങ്ങി. 19 റണ്‍സെടുത്ത് വാലറ്റത്ത് അശ്വിനും 30 റണ്‍സെടുത്ത് ഉമേഷ് യാദവും ഇന്ത്യന്‍ ഇന്നിംഗ്സ് അല്‍പനേരം കൂടി ദീര്‍ഘിപ്പിച്ചു.
61 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മറുപടി ബാറ്റിങ് തുടങ്ങിയ ഓസീസിന്റേയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. പക്ഷെ ചെറിയ വിജയലക്ഷ്യം മറികടക്കാന്‍ ആരെങ്കിലും ഒരാളെങ്കിലും തിളങ്ങിയാല്‍ മതിയായിരുന്നു. 57 പന്തില്‍ 55 റണ്‍സെടുത്ത് ക്രിസ് റോജേഴ്‌സ് ഓസീസിനെ വിജയത്തിനടുത്ത് എത്തിച്ചു.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ് മാന്‍ ഓഫ് ദ് മാച്ച്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha