ബി.സി.സി.ഐ. കരാര്‍ പട്ടികയില്‍ നിന്ന് സേവാഗ്, യുവരാജ്, ഗംഭീര്‍, സഹീര്‍ പുറത്ത്: മലയാളി താരം സഞ്ജുവിന് ഗ്രേഡ് സി കരാര്‍
സീനിയര്‍ താരങ്ങളായ വീരേന്ദര്‍ സേവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍, ഗൗതം ഗംഭീര്‍, ദിനേഷ് കാര്‍ത്തിക് എന്നിവരെ 2014-15 സീസണിലേക്കുള്ള ബി.സി.സി.ഐ. കരാര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തു.
ഇന്നലെ ബി.സി.സി.ഐ പ്രഖ്യാപിച്ച പട്ടികയില്‍ 32 താരങ്ങളുടെ പേരുകളാണുള്ളത്. ഇതില്‍ ഏഴുപേര്‍ പുതുമുഖങ്ങളാണ്.
അഞ്ചു താരങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രേഡ് എയില്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി, ഉപനായകന്‍ വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, സ്പിന്നര്‍ ആര്‍.അശ്വിന്‍ എന്നിവര്‍ക്കു പുറമേ, ബി ഗ്രേഡില്‍ നിന്ന് സ്ഥാനക്കയറ്റം നല്‍കിയ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ കൂടിയുണ്ട്. മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു, അജിന്‍ക്യ രഹാനെ എന്നിരെ ഗ്രേസ് സിയില്‍ നിന്നു ബിയിലേക്കു പ്രൊമോട്ട് ചെയ്തു. മലയാളി താരം സഞ്ജു വി. സാംസന് സി ഗ്രേഡാണ്. ക്രിക്കറ്റില്‍ നിന്നും വിരമിച്ച സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പേരു നീക്കം ചെയ്തു. ലോകകപ്പിനുള്ള 30 അംഗ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്താതിരുന്ന മുതിര്‍ന്ന താരങ്ങളായ സേവാഗ്, സഹീര്‍, യുവരാജ്, കാര്‍ത്തിക്, ഗംഭീര്‍ എന്നിവരെ കരാര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു.ലോകകപ്പ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ട 30 താരങ്ങളില്‍ ബാറ്റ്‌സ്മാന്മാരായ മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, പേസ് ബൗളര്‍ അശോക് ദിന്‍ഡ എന്നിവര്‍ക്കു മാത്രമാണ് കരാര്‍പ്പട്ടികയില്‍ ഇടം നേടാനാകാതെ പോയത്.
താരങ്ങളും ഗ്രേഡും
ഗ്രേഡ് എ: എം.എസ്. ധോണി, വിരാട് കോഹ്ലി, സുരേഷ് റെയ്‌ന, ആര്‍.അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍
ഗ്രേഡ് ബി: പ്രഗ്യാന്‍ ഓജ, എം.വിജയ്, ചേതേശ്വര്‍ പൂജാര, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ശിഖര്‍ ധവാന്‍, ഉമേഷ് യാദവ്, രോഹിത് ശര്‍മ, അജിക്യാ റഹാനെ, അമ്പാട്ടി റായിഡു, ഷാമി.
ഗ്രേഡ് സി: അമിത് മിശ്ര, വരുണ്‍ ആരോണ്‍, വൃദ്ധിമാന്‍ സാഹ, സ്റ്റുവര്‍ട്ട് ബിന്നി, പങ്കജ് സിങ്, ആര്‍. വിനയ് കുമാര്‍, മോഹിത് ശര്‍മ, ധവല്‍ കുല്‍ക്കര്‍ണി, പര്‍വേസ് റസൂല്‍, അക്‌സര്‍ പട്ടേല്‍, മനോജ് തിവാരി, റോബിന്‍ ഉത്തപ്പ, കാണ്‍ ശര്‍മ, സഞ്ജു സാംസണ്‍, കുല്‍ദീപ്, കെ.എല്‍. രാഹുല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha