വിരമിക്കാനുള്ള ധോണിയുടെ തീരുമാനം തെറ്റെന്ന് ഗാംഗുലി
ടെസ്റ്റിലെ നായകപദവി ഒഴിയാനുള്ള തീരുമാനം ശരിയാണെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ധോണിയുടെ തീരുമാനം തെറ്റെന്ന് മുന്‍ ഇന്ത്യന്‍നായകന്‍ സൗരവ് ഗാംഗുലി.നായകപദവി ഒഴിഞ്ഞശേഷം കളിക്കാരനെന്ന നിലയില്‍ ടീമില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ കുറച്ച്കൂടി സ്വതന്ത്രമായി കളിക്കാനും നീതിപുലര്‍ത്താനും ധോണിയ്ക്ക് കഴിയുമായിരുന്നുവെന്നും ഗാംഗുലി വ്യക്തമാക്കി. ടെസ്റ്റില്‍ തുടരാന്‍ തീരുമാനിച്ചിരുന്നുവെങ്കില് ഒരു പുതിയ ധോണിയെ ആരാധകര്‍ക്ക് കാണാമായിരുന്നു.
ടെസ്റ്റ് കളിക്കാനുള്ള പ്രതിഭ ധോണിയില്‍ ഇനിയും ബാക്കിയുണ്ടെന്ന് ഗാംഗുലി പറഞ്ഞു. പരമ്പര പൂര്‍ത്തിയാകുന്നതുവരെയെങ്കിലും ധോണിയ്ക്ക് കാത്ത് നില്ക്കാമായിരുന്നു. പരിക്കിനെതുടര്ന്നാണോ ധോണി തിടുക്കത്തില്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് അറിയില്ല . പരിക്ക്കാരണം ആദ്യ ടെസ്റ്റ് ധോണിയ്ക്ക് നഷ്ടമായിരുന്നു. അത് കൂടുതല്‍ വഷളായതാകുമോ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നിലെന്നും പറയാനാവില്ലെന്നും ഗാംഗുലി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha