രവീന്ദ്ര ജഡേജ ലോകകപ്പ് ടീമില്‍: യുവരാജിനെ പരിഗണിച്ചില്ല
ലോകകപ്പ് ക്രിക്കറ്റിനുള്ള 15 അംഗ ടീമിനെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. എം.എസ്.ധോണി ക്യാപ്റ്റനായ ടീമില്‍ ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയും സ്പിന്നര്‍ അക്ഷര്‍ പട്ടേലും സ്ഥാനം നേടി. പരിക്കിന്റെ പിടിയിലെന്ന് വാര്‍ത്തകളുണ്ടായിരുന്ന രവീന്ദ്ര ജഡേജയും 15 അംഗ ടീമില്‍ സ്ഥാനം പിടിച്ചു. ജഡേജയുടെ സ്ഥാനത്ത് യുവരാജ് സിംഗ് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാധ്യത ടീമില്‍ ഉള്‍പ്പെട്ടിരുന്ന മലയാളി താരം സഞ്ജു വി.സാംസണ്‍ പ്രതീക്ഷിച്ചപോലെ തന്നെ ടീമില്‍ സ്ഥാനം ലഭിച്ചില്ല.
ക്യാപ്റ്റന്‍ ധോണി മാത്രമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍.
രണ്ടാം വിക്കറ്റ് കീപ്പറായി അമ്പാട്ടി റായിഡുവിനെയാണ് സെലക്ടര്‍മാര്‍ പരിഗണിച്ചത്. റോബിന്‍ ഉത്തപ്പ ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സെലക്ടര്‍മാര്‍ പരിഗണിച്ചില്ല. ഏഴ് ബാറ്റ്‌സ്മാന്‍മാരും അഞ്ച് ബൗളര്‍മാരും മൂന്ന് ഓള്‍ റൗണ്ടര്‍മാരുമുള്ള സന്തുലിത ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഓപ്പണര്‍മാരായി ടീമിലെത്തി. ഭുവനേശ്വര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പേസ് പടയില്‍ പക്ഷേ വരുണ്‍ ആരോണിനും മോഹിത് ശര്‍മയ്ക്കും ഇടം ലഭിച്ചില്ല. തോളിന് പരിക്കുള്ള ജഡേജയെയും കാല്‍മുട്ടിന് പരിക്കേറ്റ ഇഷാന്തിനെയും ടീമില്‍ ഉള്‍പ്പെടുത്തിയതാണ് ശ്രദ്ധേയം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha