സിഡ്‌നി ടെസ്റ്റില്‍ സമനില
അത്ഭുതങ്ങളൊന്നും സംഭവിക്കാതെ തന്നെ സിഡ്നിയിലെ അവസാന ടെസ്റ്റും സമനിലയില്‍ കലാശിച്ചു. പരമ്പരയിലെ ആദ്യ രണ്ടു മത്സരവും ജയിച്ച് ഓസീസ് നേരത്തെ തന്നെ ബോര്‍ഡര്‍ -ഗാവസ്‌കര്‍ ട്രോഫി ഉറപ്പിച്ചിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അഞ്ചാം ദിനം ബാറ്റ് ചെയ്യാതെ ഇന്ത്യയ്ക്ക് 349 റണ്‍സ് വിജയലക്ഷ്യം നല്കിയ ഓസീസ് ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി.
വിക്കറ്റില്‍ 252 റണ്‍സ് നേടി ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും പോരാട്ടവീര്യം കാഴ്ച്ചവയ്ക്കുകയും ചെയ്തു. ഓപ്പണര്‍ മുരളി വിജയ് (80) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മധ്യനിരയും വാലറ്റവും മികച്ച ബാറ്റിംഗ് കാഴ്ചവെച്ചു. രോഹിത് ശര്‍മ , ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി , അജിങ്ക്യ രഹാനെ , ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ടെസ്റ്റില്‍ തിളങ്ങി. സുരേഷ് റെയ്‌നയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും അടുത്തടുത്ത ഓവറുകളില്‍ പൂജ്യത്തിന് പുറത്തായത് മാത്രമാണ് ഇന്ത്യയ്ക്ക് അല്പം സമ്മര്‍ദം നല്കിയത് എന്ന് വേണം പറയാന്‍.
ഫെബ്രുവരിയില്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന ലോകകപ്പിന് തൊട്ടുമുമ്പ് കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ എത്തിയ ഇന്ത്യയ്ക്ക് ഒരു ടെസ്റ്റില്‍ പോലും വിജയം നേടാനായില്ലെങ്കിലും കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പരമ്പരയിലേതു പോലുള്ള പരാജയം നേരിട്ടില്ല. കഴിഞ്ഞ പരമ്പര 4-0 എന്ന നിലയിലാണ് നഷ്ടമായത്. ഇത്തവണ രണ്ടു ടെസ്റ്റുകള്‍ തോറ്റപ്പോള്‍ രണ്ടെണ്ണം സമനിലയിലാണ് അവസാനിച്ചത്.
അവസാന ടെസ്റ്റില്‍ ജയിക്കാന്‍ 348 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ അഞ്ചാം ദിനം പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 252 എന്ന നിലയിലായിരുന്നു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര 2-0 ന് ഓസീസ് നേടി.
വിജയലക്ഷ്യത്തിന് 96 റണ്‍സ് പിന്നില്‍ ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിക്കുമ്പോള്‍ 38 റണ്‍സെടുത്ത അജിങ്ക്യാ രഹ്യാനെയും 20 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. രണ്ടാം ഇന്നിംഗ്‌സില്‍ 80 റണ്‍സെടുത്ത മുരളീ വിജയ്-യുടെ പ്രകടനം മാത്രമാണ് എടുത്തുപറയാനുള്ളത്. ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ച്വറികാരന്‍ ലോകേഷ് രാഹുലിന്റെ സംഭാവന 16 റണ്‍സ് മാത്രമായിരുന്നു.
നായകന്‍ വിരാട് കോഹ്ലി 46 റണ്‍സിനും രോഹിത് ശര്‍മ്മ 39 റണ്‍സിനും പുറത്തായതിന് പിന്നാലെ റെയ്‌നയും സാഹയും പൂജ്യത്തിനും അശ്വിന്‍ ഒരു റണ്‍സിനും പുറത്തായപ്പോള്‍ ഇന്ത്യ തോല്‍വിയിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ചെങ്കിലും രഹ്യാനേയും ഭുവനേശ്വര്‍ കുമാറും ചെറുത്ത് നിന്നു.
നേരത്തേ ഓസ്‌ട്രേലിയയുടെ രണ്ടാം ഇന്നിംഗ്‌സില്‍ റോജേഴ്‌സ് (56), സ്മിത്ത് (71), ബേണ്‍സ് (66), ബ്രാഡ് ഹാഡിന്‍ (31) എന്നിവര്‍ നന്നായി ബാറ്റ് വീശി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha