തെലുങ്കു വാരിയേഴ്സിന്റെ പരിശീലകനായി ശ്രീശാന്ത് തിരിച്ചെത്തുന്നു
കോഴവിവാദത്തില്‍ പെട്ട് കരിയറില്‍ കരിനിഴല്‍ വീണെങ്കിലും ശ്രീശാന്ത് ശക്തമായി തിരിച്ചുവരുന്നു. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സിസിഎല്‍) തെലുങ്കു വാരിയേഴ്സിനൊപ്പമാണ് ക്രിക്കറ്റിലേയ്ക്ക് മടങ്ങിവരുന്നത്.
കോഴക്കളിയില്‍ പിടിച്ചതോടെ ഡാന്‍സ്, റിയാലിറ്റി ഷോ, സിനിമ മേഖലകളിലേയ്ക്ക് ചുവട് മാറ്റിയിരുന്നു ശ്രീ. സീസണില്‍ തെലുങ്കു ടീമിന്റെ ഉപദേശകനായും ബൗളിംഗ് കോച്ചായും ശ്രീ അമരത്തുണ്ടാകും. സിസിഎല്‍ മത്സരങ്ങളില്‍ കേരളത്തിനു ജയ് വിളിച്ചും ടീമിന്റെ ഉപദേശകനായും ആദ്യ സീസണില്‍ ശ്രീ ഒപ്പമുണ്ടായിരുന്നു.
എന്നാല്‍ കോഴ വിവാദത്തോടെ കേരള സ്ട്രൈക്കേഴ്സ് ശ്രീയെ കൈയൊഴിഞ്ഞു. ഇതോടെയാണ് പുതിയ സീസണില്‍ കിരീടം ലക്ഷ്യമിട്ടിറങ്ങിയിരുന്ന തെലുങ്ക് വാരിയേഴ്സ് ശ്രീയെ ഒപ്പം കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha