പുതിയ ലോക റെക്കോര്‍ഡ്; ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ഡിവില്ലിയേഴ്‌സിന് സ്വന്തം; 31 പന്തില്‍ സെഞ്ചുറി; 16 സിക്‌സ് 9 ബൗണ്ടറി
ഏകദിന ക്രിക്കറ്റിലെ വേഗതയേറിയ സെഞ്ചുറി ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിന് സ്വന്തം. 31 പന്തില്‍ നിന്നാണ് ഡിവില്ലിയേഴ്‌സ് സെഞ്ചുറി നേടിയത്. വെസ്റ്റിന്‍ഡീസിനെതിരെ നടന്ന മല്‍സരത്തില്‍ അര്‍ദ്ധ സെഞ്ചുറി നേടാന്‍ ഡിവില്ലേഴ്‌സിന് വേണ്ടിവന്നത് കേവലം 16 പന്തുകള്‍ മാത്രം.
36 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ ന്യൂസിലന്റിന്റെ ആന്‍ഡേഴ്‌സന്റെ റെക്കോര്‍ഡാണ് ഡിവില്ലേഴ്‌സ് ഇന്ന് തകര്‍ത്തത്. വെസ്റ്റിന്‍ഡീസിനെതിരെയാണ് ആന്‍ഡേഴ്‌സനും റെക്കോര്‍ഡ് നേടിയത്. 44 പന്തില്‍ നിന്ന് 149 റണ്‍സെടുത്താണ് ഡിവില്ലിയേഴ്‌സ് പുറത്തായത്.
16 സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിങ്‌സ്. ഏകദിനത്തില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ എന്ന റെക്കോര്‍ഡിനൊപ്പം എത്താനും ഡിവില്ലിയേഴ്‌സിന് കഴിഞ്ഞു. ഇന്ത്യയുടെ രോഹിത് ശര്‍മയും 16 സിക്‌സര്‍ എന്ന നേട്ടം കൈവരിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha