ഭാര്യമാരേയും കാമുകിമാരേയും ഒപ്പം കൂട്ടരുത്... കളി തോല്‍ക്കും
ലോകകപ്പ് ക്രിക്കറ്റിന് ഭാര്യമാരെ കൂടെ കൂട്ടരുതെന്ന് ബിസിസിഐ. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക നിര്‍ദ്ദേശം ബി.സി.സി.ഐ. ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ടേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണം കളിക്കാര്‍ തങ്ങളുടെ ഭാര്യമാരെയും കാമുകിമാരെയും ഒപ്പം കൂട്ടിയതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പരമ്പരയുടെ ഇടവേള സമയങ്ങളിലും ക്രിസ്മസ്, ന്യൂഇയര്‍ ദിനങ്ങളിലും താരങ്ങള്‍ ഭാര്യമാര്‍ക്കും കാമുകിമാര്‍ക്കും ഒപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ ഭാര്യമാരെ കൂടെക്കൂട്ടാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് ബി.സി.സി.ഐ ഇതിനോടകം വ്യക്തമാക്കികഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha