മാധ്യമസ്ഥാപനത്തിനെതിരെ ജഡേജ 51 കോടിയുടെ മാനനഷ്ടക്കേസ് നല്‍കി
അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയ കേസില്‍ രാജ്‌കോട്ടിലെ മാധ്യമസ്ഥാപനത്തിനെതിരെ രവീന്ദ്ര ജഡേജ 51 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രാജ്‌കോട്ടിലെ സായാഹ്ന ദിനപത്രമായ അബ്തക്കിനെതിരെയാണ് ജഡേജ മാനനഷ്ടക്കേസ് കൊടുത്തത്. അബ്തക്കില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ 20ന് ജഡേജയെക്കുറിച്ച് നല്‍കിയ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പത്രത്തിന്റെ എഡിറ്ററായ സതീഷ് മേത്തയ്‌ക്കെതിരെ കേസ് നല്‍കിയത്.
ഭൂമി കൈയേറല്‍, പിടിച്ചുപറി, തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ബാലി ഡംഗാറുമായി ജഡേജയ്ക്ക്കും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ ജെനേസിഷ് അജ്‌മേറയ്ക്കും ബന്ധമുണ്ടെന്നായിരുന്നു പത്രത്തിലെ വാര്‍ത്ത. രാജ്‌കോട്ടിലെ കലാവഡ് റോഡില്‍ ജഡേജ ജഡ്ഡൂസ് ഫുഡ് ഫീല്‍ഡ് എന്ന പേരില്‍ റസ്റ്ററന്റ് നടത്തുന്നുണ്ട്. വസ്തുതകള്‍ പരിശോധിക്കാതെയാണ് പത്രം വാര്‍ത്ത കൊടുത്തതെന്നും നിയമപരമായി നോട്ടീസ് നല്‍കിയിട്ടും മറുപടി നല്‍കാന്‍ തയാറായില്ലെന്നും ജഡേജയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. ഡംഗാറുമായി ജഡേജയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഇരുവരും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും അജ്‌മേറ ജഡേജയുടെ ബിസിനസ് പങ്കാളിയല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha