സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്ക്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഇനി ബി.ജെ.പിയിലേക്ക്. ബി.ജെ.പി മുതിര്‍ന്ന നേതാക്കളുമായി ഗാംഗുലി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ നേരിടാന്‍ ശക്തമായ നീക്കം നടത്തുന്ന ബി.ജെ.പി സ്വാധീനമുള്ള വ്യക്തിത്വങ്ങളെ പരമാവധി പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. ഇന്ത്യന്‍ ടീമിനെ ഏറെക്കാലം നയിച്ച പാരമ്പര്യം നാല്‍പത്തിരണ്ടുകാരനായ ഗാംഗുലിക്കുണ്ട്. 1992 ജനുവരി 11ന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിനം കളിച്ചുകൊണ്ടാണ് ഗാംഗുലി ടീമില്‍ കരുത്തു തെളയിച്ചത്. 1996ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ ടെസ്റ്റ് കളിച്ചത്. 113 ടെസ്റ്റുകളും 311 ഏകദിനങ്ങളും ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. അടുത്തിടെയാണ് കിരണ്‍ ബേദി, കൃഷ്ണ തിരത്ത് എന്നിവര്‍ ബിജെപിയിലേക്ക് മാറിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha