ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് ശ്രീശാന്ത് ഉള്‍പ്പെടെ മുന്നു പേര്‍ അറസ്റ്റില്‍: മൂവരേയും ഐ.പി.എല്ലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെ മൂന്ന് രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെ ഡല്‍ഹി പോലീസ് അറസ്‌റ്റ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് ഇടനിലക്കാരെ മുംബൈയില്‍നിന്നും മൂന്നു പേരെ ഡല്‍ഹിയില്‍നിന്നും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ബുധനാഴ്‌ച രാത്രി വൈകി മുംബൈയില്‍നിന്നാണ് ഡല്‍ഹി പോലീസ് ക്രിക്കറ്റ് താരങ്ങളെ അറസ്‌റ്റ് ചെയ്‌തത്.
ശ്രീശാന്തിനു പുറമേ ഓള്‍റൗണ്ടര്‍ അജിത്ത് ചാന്ദിലയെയും ബാറ്റ്‌സ്‌മാന്‍ അങ്കിത് ചവാനെയുമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. മുംബൈക്കെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരം കഴിഞ്ഞതിനു തൊട്ടു പിന്നാലെയായിരുന്നു അറസ്‌റ്റ്. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ശ്രീശാന്ത് അടക്കമുള്ള താരങ്ങള്‍ ഡല്‍ഹി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബുധനാഴ്‌ച മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 14 റണ്‍സിന് പരാജയപ്പെട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പ്രതികരിച്ചു. എന്നാല്‍ ശ്രീശാന്തിനെ കെണിയില്‍പ്പെടുത്തിയതാണെന്ന് ശ്രീശാന്തിന്റെ കുടുംബം അറിയിച്ചു. ഇതിനു പിന്നില്‍ ക്യാപ്‌റ്റന്‍ ധോണിയും, ഹര്‍ഭജന്‍ സിംഗുമാണെന്നും കുടുംബം ആരോപിച്ചു.
https://www.facebook.com/Malayalivartha