ഒത്തുകളി ഞെട്ടിപ്പിക്കുന്നതെന്ന് ബി.സി.സി.ഐ പ്രസിഡന്റ്
ഒത്തു കളിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണെന്ന് ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്. ഒത്തുകളിയില്‍ പങ്കാളികളായ ആരെയും വെറുതേ വിടില്ല. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കളിക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും-അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ഐപിഎല്‍ നിര്‍ത്തി വയ്ക്കില്ലെന്നും ബിസിസിഐ പ്രസിഡന്റ് വ്യക്തമാക്കി. ചില കളിക്കാര്‍ ഒത്തുകളിച്ചതിനെ തുടര്‍ന്ന് ടൂര്‍ണമെന്റ് നിര്‍ത്തി വയ്ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha