ഒരുത്തന് ചൊയ്തോരപരാധം പരക്കെയുള്ള മഹാജനങ്ങള്ക്കൊക്കെതട്ടും, ദ്രാവിഡിനേയും, ശില്പ ഷെട്ടിയേയും ചോദ്യം ചെയ്യും
അതങ്ങനെയാണ് ലോകം, ഒരാള്‍ തുടങ്ങിവയ്ക്കുന്നതിന് ഉത്തരം പറയേണ്ടി വരുന്നത് പലരാണ്. ക്രിക്കറ്റ് ലോകത്ത് ക്ലീന്‍ ഇമേജുള്ള രാഹുല്‍ ദ്രാവിഡും അങ്ങനെ ചോദ്യം ചെയ്യപ്പെടുകയാണ്. ഐ.പി.എല്ലിലെ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് രാജസ്ഥാന് റോയല്‍സ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും ഫ്രാഞ്ചൈസി ഉടമ ശില്പ ഷെട്ടിയെയും പോലീസ് ചോദ്യംചെയ്യുന്നു. ശില്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെയും പോലീസ് ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടുണ്ട്. മെയ് 21 ന് ഹാജരാകാനാണ് മൂവരോടും പോലീസ് ആവശ്യപ്പെട്ടത്. അതിനിടെ മെയ് മൂന്നിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ രാജസ്ഥാന് റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ നടന്ന മത്സരത്തില്‍ സ്പോട് ഫിക്സിങ്ങിന് പകരം മാച്ച് ഫിക്സിങ് തന്നെ നടന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മത്സരത്തില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന് റോയല്‍സ് പരാജയപ്പെട്ടത്. സ്പന്നിനെ തുണയ്ക്കുന്ന പിച്ചില്‍ രാജസ്ഥാന് രണ്ടു സ്പിന്നര്‍മാരെ മാത്രം വച്ചാണ് കളിച്ചത്. ഇതിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha