എം.എസ് ധോണി അച്ഛനായി
ധോണിയ്ക്ക് ഇനി ഇരട്ടി സന്തോഷം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി അച്ഛനായി. ഇനി ധോണിയ്‌ക്കൊപ്പം ഒരു പെണ്‍കുഞ്ഞ് കൂടി. ഇന്നലെ വൈകിട്ടാണ് ധോണിയുടെ ഭാര്യ സാക്ഷി ഗുര്‍ഗാവിലുള്ള ഫോര്‍ട്ടിസ് ആശുപത്രിയില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിന് 3.7 കിലോ തൂക്കമുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
ലോക കപ്പ് ക്രിക്കറ്റ് ആരംഭിക്കാന്‍ ഒരു ആഴ്ച മാത്രമാണുള്ളത്. അതിനിടയിലാണ് ധോണിയ്ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി. ഇന്ത്യയുടെ കിരീടം നിലനിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ധോണി ഇപ്പോള്‍. ഭര്‍ത്താവിനൊപ്പം വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന സാക്ഷി ഇത്തവണ ആസ്‌ട്രേലിയയില്‍ നടക്കുന്ന മത്സരത്തില്‍ ധോണിയെ അനുഗമിക്കുന്നില്ല. 2010 ജൂലൈ നാലിനായിരുന്നു ധോണി തന്റെ ബാല്യകാല സുഹൃത്തായിരുന്ന സാക്ഷി സിങ് റാവത്തിനെ വിവാഹം ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha