ഐ.പി.എല്‍ തുടരാമെന്ന് സുപ്രീം കോടതി
ഐ.പി.എല്‍ മത്സരങ്ങള്‍ നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എന്നാല്‍ ഒത്തുകളിയില്‍ കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയോട് കോടതി നിര്‍ദേശിക്കുകയും ചെയ്‌തു. സാമൂഹ്യപ്രവര്‍ത്തകനായ സുദര്‍ശ് അവാസ്‌തി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഒത്തുകളി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ വിലക്കണമെന്നായിരുന്നു ഹര്‍ജി. ഒത്തുകളിയെക്കുറിച്ച് പരിശോധിക്കാന്‍ ബിസിസിഐ നിയോഗിച്ച ഏകാംഗകമ്മീഷന്റെ റിപ്പോര്‍ട്ട് രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
കളിക്കാരുടെ തെറ്റിന് മത്സരങ്ങള്‍ റദ്ദാക്കാനാവില്ലെന്ന് പറഞ്ഞ കോടതി ബി.സി.സി.ഐയെ നിശിതമായി വിമര്‍ശിച്ചു. 125 വര്‍ഷം പഴക്കമുള്ള കളിയുടെ അന്തസത്ത കാത്തു സൂക്ഷിക്കാന്‍ ബി.സി.സി.ഐക്ക് സാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
https://www.facebook.com/Malayalivartha