ഐ.പി.എല്‍ വാതുവെപ്പ്: ബി.സി.സി.ഐ പ്രസിഡന്റിന്റെ മരുമകനും സംശയത്തില്‍
ബി.സി.സി.ഐ മേധാവി എന്‍.ശ്രീനിവാസന്റെ മരുമകനുനേരേയും ഒത്തുകളിയുടെ മുന നീളുന്നു. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവും, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ സി.ഇ.ഒയുമായ ഗുരുനാഥ് മെയ്യയിലേക്കാണ് പോലീസിന്റെ അന്വേഷണം നീളുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വിന്ദു ധാരാസിംഗിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഗുരുനാഥിന്റെ പങ്കിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഇയാളെ കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സിലെ പല അംഗങ്ങളുമായി വിന്ദുവിന് ബന്ധമുള്ളതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ ഭാര്യ സാക്ഷിക്കൊപ്പം ചെന്നൈയുടെ കളി കാണുന്ന വിന്ദുവിന്റെ ഫോട്ടോയും പുറത്തു വന്നിട്ടുണ്ട്. ഇത് വന്‍ വിവാദമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വന്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അതിനിടയിലാണ് ടീമിന്റെ ഉടമകളില്‍ ഒരാള്‍ക്കു നേരേയുള്ള സംശയം ബലപ്പെടുന്നത്.
https://www.facebook.com/Malayalivartha