ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍
ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 331 എന്ന നിലയിലാണ് അവര്‍. കോറി ആന്‍ഡേഴ്‌സണ്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. 46 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സുമുള്‍പ്പെടെ 75 റണ്‍സെടുത്ത ആന്‍ഡേഴ്‌സണ്‍ ഇന്നിങ്‌സിലെ അവസാന പന്തിലാണ് പുറത്തായത്.
അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും (49 പന്തില്‍ 65) മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന 15.5 ഓവറില്‍ 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 136 ല്‍ ഗപ്റ്റിലും വീണെങ്കിലും പിന്നീടെത്തിയ കെയ്ന്‍ വില്ല്യംസണും അര്‍ധ സെഞ്ച്വറി നേടിയതോടെ ന്യൂസിലന്‍ഡ് ശക്തമായ നിലയിലായി.
എന്നാല്‍ ജീവന്‍ മെന്‍ഡിസിന്റെ അടുത്തടുത്ത പന്തുകളില്‍ വില്ല്യംസണും (57) റോസ് ടെയ്‌ലറും (14) വീണതോടെ കിവികള്‍ പ്രതിരോധത്തിലായി. പിന്നീട് എലിയട്ടിനെ കൂട്ടുപിടിച്ച് ആനഡേഴ്‌സണ്‍ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. 44മത്തെ ഓവറില്‍ എലിയട്ട് (29) വീണെങ്കിലും അവസാന ഓവറുകളില്‍ ആനഡേഴ്‌സണൊപ്പം ലൂക്ക് റോഞ്ചിയും (19 പന്തില്‍ 29) കത്തിക്കയറിയതോടെ കിവികളുടെ സ്‌കോര്‍ അനായാസം 300 കടന്നു.
രാവിലത്തെ ഈര്‍പ്പത്തിന്റെ ആനുകൂല്യം മുതലെടുക്കാനായി ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ വിക്കറ്റ് പോകാതെ പിടിച്ചു നിന്ന കിവികള്‍ക്ക് ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചും വേഗമേറിയ ഔട്ട്ഫീല്‍ഡും മികച്ച സ്‌കോറിനുള്ള അവസരമൊരുക്കി. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ടതും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനാകാതെ പോയതും ശ്രീലങ്കയ്ക്കും വിനയായി.
പരിക്ക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് താളം കണ്ടെത്താനാകാതെ പോയതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. പത്തോവറില്‍ വിക്കറ്റൊന്നുമെടുക്കാതെ 84 റണ്ണാണ് മലിംഗ വിട്ടുകൊടുത്തത്. ലങ്കയ്ക്കായി ജീവന്‍ മെന്‍ഡിസും ലക്മലും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ കുലശേഖരയും ഹെറാത്തും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha