ഐ.പി.എല്‍ 8: യുവരാജ് സിംഗിന് 16 കോടി,ഡെയര്‍ ഡെവിള്‍സില്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലേക്കുള്ള താരലേലം ബംഗളൂരുവില്‍ പുരോഗമിക്കുന്നു, ഇന്ത്യന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിനെ 16 കോടി രൂപയ്ക്കും ശ്രീലങ്കന്‍ താരം ആഞ്ജലോ മാത്യൂസിനെ 7.5 കോടിക്കും ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. ഇന്ത്യന്‍ താരങ്ങളായ ദിനേശ് കാര്‍ത്തിക് 10.50 കോടിക്ക് ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സും മുരളി വിജയിനെ മൂന്ന് കോടി രൂപയ്ക്ക് കിംഗ്‌സ് ഇലവന്‍ പഞ്ചാബും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ പീറ്റേഴ്‌സനെ രണ്ടു കോടി രൂപയ്ക്കും ന്യൂസിലന്‍ഡ് താരം കെയിന്‍ വില്യംസണിനെ 60 ലക്ഷം രൂപയ്ക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി.
മറ്റ് താരങ്ങളുടെ വില
*അമിത് മിശ്ര 3.5 കോടിക്ക് ഡെയര്‍ ഡെവിള്‍സില്‍
* ആസ്‌ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ച് 3.2 കോടിക്ക് മുംബയ് ഇന്ത്യന്‍സിലെത്തി
*ഇംഗ്‌ളണ്ട് താരം ഇയോന്‍ മോര്‍ഗനെ 1.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് വാങ്ങി
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha