ലേലത്തില്‍ താരം യുവരാജ് സിംഗ്; 16 കോടി രൂപയ്ക്ക് യുവരാജ് സിംഗിനെ സ്വന്തമാക്കിയത് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്
ഐപിഎല്‍ ചരിത്രത്തിലെ റെക്കോര്‍ഡ് ലേലത്തുക യുവരാജ് സിംഗിന് സ്വന്തം. എട്ടാം സീണസില്‍ 16 കോടി രൂപയ്ക്കാണ് യുവരാജിനെ ഡല്‍ഹി വാങ്ങിയത്. കഴിഞ്ഞ വര്‍ഷം 14 കോടി രൂപയ്ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ യുവിയെ സ്വന്തമാക്കിയത്. മുരളി വിജയ്‌യെ ആണ് ഇത്തവണത്തെ ആദ്യം ലേലം കൊണ്ടത്. മൂന്ന് കോടി രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് മുരളിയെ വാങ്ങിയത്.
ലേലം ചെയ്യപ്പെട്ട മറ്റു പ്രമുഖ താരങ്ങള്‍ ഇവരാണ്.
ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ആഞ്ചലോ മാത്യൂസ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് (7.5 കോടി രൂപ)
കെയ്ന്‍ വില്യംസണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് (60 ലക്ഷം രൂപ)
കെവിന്‍ പീറ്റേഴ്‌സണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് (രണ്ട് കോടി രൂപ)
ദിനേശ് കാര്‍ത്തിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലേക്ക് (10.5 കോടി)
അമിത് മിശ്ര ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് (3.5 കോടി)
ആരോണ്‍ ഫിഞ്ച് മുംബൈ ഇന്ത്യന്‍സിലേക്ക് (3.2 കോടി)
ഇയോണ്‍ മോര്‍ഗന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്ക് (1.5 കോടി)
ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെ ആരും ലേലത്തില്‍ കൈക്കൊണ്ടില്ല. കുമാര്‍ സംഗക്കാര, മഹേല ജയവര്‍ധന എന്നിവരുടെ സ്ഥിതിയും ഇതുതന്നെ. ലേലം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha