യുവരാജിനെ തള്ളിയതിന് പിന്നില്‍ ധോണിയെന്ന് യോഗ്‌രാജ് സിംഗ്, അച്ഛന്‍ വികാരധീനനായെന്ന് യുവി
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ലോകകപ്പ് ടീമിലെടുക്കാത്തതിന് പിന്നില്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന് യുവരാജിന്റെ അച്ഛന്‍ യോഗ്‌രാജ് സിംഗ് ആരോപിച്ചു. യുവരാജിനെ 16 കോടിക്ക് ഐ.പി.എല്‍ ടീമായ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് വാങ്ങിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോപണം. ധോണിയും യുവരാജും തമ്മില്‍ അത്ര രസത്തില്‍ അല്ലാത്തതാണ് യുവിയെ ടീമില്‍ നിന്ന് ഒഴിവാക്കിയതിന് കാരണമെന്നും യോഗ്‌രാജ് പറഞ്ഞു.
യുവരാജുമായി ധോണിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഞാനൊന്നും ചെയ്യാന്‍ പോകുന്നില്ല. ദൈവം അതിന് മറുപടി നല്‍കിക്കൊള്ളും. ധോണിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്ത്യ ലോകകപ്പ് ജയിക്കുന്നതിനായി പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ധോണിയുടെ പെരുമാറ്റം മറ്റെന്തിനെക്കാളും വേദനാജനകവും ദു:ഖകരവുമാണ് യോഗ്‌രാജ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha