ആ പടക്കം ഇനി ഇന്ത്യക്കാരന്റെ കൈയ്യില്‍... വെല്ലുവിളിച്ച് പാകിസ്ഥാന്‍
കളി കാര്യമാകുകയാണ്. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ നേരിടാന്‍ പോകുന്ന ഇന്ത്യയ്ക്ക് ഒരു പരസ്യ വെല്ലുവിളി. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഇതുവരെ ജയിക്കാന്‍ കഴിയാത്ത പാകിസ്ഥാന്‍ ആരാധകനെ കേന്ദ്ര കഥാപാത്രമാക്കി പുറത്തിറക്കിയ പരസ്യത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ആരാധകനെ കേന്ദ്ര കഥാപാത്രമാക്കി പരസ്യം ഇറങ്ങിയിരിക്കുന്നത്.
ലോകകപ്പില്‍ മൂന്ന് തവണ ദക്ഷിണാഫ്രിക്കയും ഇന്ത്യയും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ ഇന്ത്യയ്ക്ക് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ ജയിച്ചാല്‍ ഈ പടക്കം പൊട്ടിക്കാന്‍ നിങ്ങള്‍ക്കും ഒരവസരം എന്ന രീതിയിലാണ് പരസ്യം. ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സി അണിഞ്ഞെത്തുന്നവര്‍ വീട്ടില്‍ കളികണ്ടിരിക്കുന്ന ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരു പെട്ടി പടക്കം നല്‍കുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. എന്തായാലും പരസ്യ ഏറ്റുമുട്ടല്‍ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റാകുകയാണ്.
ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരെ ഇന്ത്യന്‍ ആരാധകരുടെ പോര്‍വിളികള്‍ തുടങ്ങി കഴിഞ്ഞു. ഇനിയിപ്പോള്‍ ഒരു തരത്തിലും തോല്‍ക്കാന്‍ കഴിയില്ലെന്ന അവസ്ഥയിലുമായി ധോണിയും സംഘവും.
ഇന്ത്യ പാക്ക് ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങളാണ് ആദ്യമിറങ്ങിയ പരസ്യത്തിന്റെ ഉള്ളടക്കം. 1992 ലെ പോരാട്ടത്തില്‍ പാക്കിസ്ഥാന്‍ വിജയിക്കുമ്പോള്‍ പൊട്ടിക്കാനായി പടക്കമെടുത്ത് മേശപ്പുറത്തു വയ്ക്കുന്ന പാക്ക് ആരാധകന്റെ പ്രതീക്ഷകള്‍ പക്ഷേ തെറ്റുന്നു. ഇതോടെ ആരാധകന്‍ പടക്കമെടുത്ത് തട്ടിന്‍പ്പുറത്തേയ്ക്ക് മാറ്റി.
ഇതേ ആരാധകന്‍ പിന്നീട് 1996ലും 1999ലും 2003ലും 2011ലും പടക്കം പൊട്ടിക്കാനായി പൊടി തട്ടിയെടുക്കുന്നുണ്ടെങ്കിലും അപ്പോഴോക്കെയും വിജയം ഇന്ത്യക്കൊപ്പം നില്ക്കുകയായിരുന്നു. ഇതിനിടെ ആരാധകന്‍ അച്ഛനായി. 2015ലെ ലോകകപ്പിലും പാക്കിസ്ഥാന്‍ ഇന്ത്യയോട് തോല്‍ക്കുന്നതോടെ നിരാശനായിരിക്കുന്ന പാക്ക് ആരാധകന്റെയും മകന്റെയും ദൃശ്യത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.
എന്തായാലും ദക്ഷിണാഫ്രിക്കയുമായുള്ള കളി ധോണിക്കും സംഘത്തിനും ബാധ്യതയേറി. ദക്ഷിണാഫ്രിക്കയോട് തോറ്റാല്‍ പിന്നെ നനഞ്ഞ പടക്കം പോലെയാകും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha