ലോകകപ്പില്‍ സിംബാബ്‌വെയ്ക്ക് 286 റണ്‍സ് വിജയലക്ഷ്യം
ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇക്കെതിരായ മല്‍സരത്തില്‍ സിംബാബ്‌വെയ്ക്ക് 286 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു.
തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന യുഎഇയെ ഷൈമന്‍ അന്‍വറും (67), ഖുറാം ഖാനും (45) ചേര്‍ന്നാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. മലയാളിയായ കൃഷ്ണ ചന്ദ്രന്‍ (34), മറ്റൊരു ഇന്ത്യക്കാരനായ സ്വപ്നില്‍ പാട്ടീല്‍ (32) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. മൂന്നാം വിക്കറ്റിലെയും അഞ്ചാം വിക്കറ്റിലെയും 82 റണ്‍സ് കൂട്ടുക്കെട്ടുകളാണ് യുഎഇയെ രക്ഷിച്ചത്. അവസാന ഓവറുകളില്‍ ജാവേദും(25) നവീദും(23) നടത്തിയ വെടിക്കെട്ട് ബാറ്റിങാണ് സ്‌കോര്‍ 250 കടത്തിയത്.
സിംബാബ്‌വെക്ക് വേണ്ടി തെന്‍ഡെയ് ചതാര മൂന്നും സോളമന്‍ മയര്‍, വില്യംസ് എന്നിവര്‍ രണ്ടു വിക്കറ്റും നേടി. ഈ ലോകകപ്പിലെ യുഎഇയുടെ ആദ്യ മല്‍സരമാണിത്. സിംബാബ്‌വെയുടെ രണ്ടാം മല്‍സരവും. സിംബാബ്‌വെ ആദ്യ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 62 റണ്‍സിന് പരാജയപ്പെട്ടിരുന്നു.
സിംബാബ്‌വെ ടീമില്‍ കഴിഞ്ഞ മല്‍സരത്തില്‍ 64 റണ്‍സെടുത്ത ചാമു ചിബാബ കളിക്കുന്നില്ല. കഴിഞ്ഞ മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനമാണ് സിംബാബ്‌വെ പുറത്തെടുത്തത്. ബാറ്റിങിലും ബോളിങിലും സകരുത്തുകാണിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha