അങ്ങനെ കാത്തുകാത്തിരുന്ന് സച്ചിന്റെ മുംബൈ ഇന്ത്യന്‍സ് കിരീടം നേടി, ഒപ്പം ഐപിഎല്ലില്‍ നിന്നുള്ള വിരമിക്കലും, സഞ്‌ജു മികച്ച താരവുമായി
ഐ.പി.എല്‍ ആറാം സീസണ്‍ കിരീടം മുംബൈ ഇന്ത്യന്‍സിന്. ഐ.പി.എല്ലില്‍ മുംബൈയുടെ കന്നികിരീടമാണിത്. 149 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്‌ക്ക് 125 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. 63 റണ്‍സ് നേടി പുറത്താകാതെ നിന്ന ക്യാപ്‌റ്റന്‍ എം.എസ്.ധോണി മാത്രമാണ് ചെന്നൈ നിരയില്‍ പൊരുതി നിന്നത്. നാല് ബാറ്റ്‌സ്‌മാന്‍മാര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറില്‍ തന്നെ മൈക്ക് ഹസിയെയും സുരേഷ് റെയ്‌നയെയും ചെന്നൈക്ക് നഷ്ടമായി. 58/8 എന്ന നിലയില്‍ തകര്‍ന്ന ചെന്നൈയെ ധോണിയുടെ ഒറ്റയാള്‍ പോരാട്ടമാണ് 100 കടത്തിയത്. 45 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും അടങ്ങിയതായിരുന്നു ധോണിയുടെ ഇന്നിംഗ്‌സ്. രണ്ടു വിക്കറ്റ് വീതം നേടിയ ലസിത് മലിംഗ, മിച്ചല്‍ ജോണ്‍സണ്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ചെന്നൈയെ തകര്‍ത്തത്.
നേരത്ത ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത മുംബൈയ്‌ക്ക് കിരോണ്‍ പോളാര്‍ഡ് പുറത്താകാതെ നേടിയ അര്‍ധ സെഞ്ചുറിയാണ് പൊരുതാന്‍ ഉറച്ച സ്‌കോര്‍ സമ്മാനിച്ചത്. 32 പന്തില്‍ ഏഴ് ഫോറും മൂന്ന് സിക്‌സും അടക്കം പോളാര്‍ഡ് 60 റണ്‍സ് നേടി. അമ്പാട്ടി റായിഡു (37), ദിനേശ് കാര്‍ത്തിക് (21) എന്നിവരും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്‌ചവച്ചു. 16/3 എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ കാര്‍ത്തിക്-റായിഡു സഖ്യമാണ് കരകയറ്റിയത്. തുടര്‍ന്ന് അവസാന ഓവറുകള്‍ പൊളാര്‍ഡ് ആഞ്ഞടിച്ച് സ്‌കോര്‍ ഉയര്‍ത്തി. ചെന്നൈ നിരയില്‍ നാല് വിക്കറ്റ് വീഴ്‌ത്തി ഡെയ്‌ന്‍ ബ്രാവോയും തിളങ്ങി. ആല്‍ബി മോര്‍ക്കല്‍ രണ്ടു വിക്കറ്റ് വീഴ്‌ത്തി.
സ്‌കോര്‍ബോര്‍ഡ്
മുംബൈ ഇന്ത്യന്‍സ്: സ്മിത്ത് എല്‍ബിഡബ്ല്യു -മോഹിത് ശര്‍മ 4, താരെ ബി മോര്‍ക്കല്‍ 0, ദിനേശ് കാര്‍ത്തിക് ബി മോറിസ് 21, രോഹിത് ശര്‍മ സി ആന്‍ഡ് ബി മോര്‍ക്കല്‍ 2, റായുഡു ബി ബ്രാവോ 37, പൊള്ളാര്‍ഡ് നോട്ടൗട്ട് 60, ഹര്‍ഭജന്‍ സി ഹസ്സി ബി ബ്രാവോ 14, ധവാന്‍ റണ്ണൗട്ട് 3, ജോണ്‍സണ്‍ സി ധോണി ബി ബ്രാവോ 1, മലിംഗ സി ധോണി ബി ബ്രാവോ 0, ഓജ നോട്ടൗട്ട് 1, എക്‌സ്ട്രാസ് 5, ആകെ 20 ഓവറില്‍ 9ന് 148. വിക്കറ്റുവീഴ്ച: 1-4, 2-8, 3-16, 4-52, 5-100, 6-125, 7-133, 8-135, 9-135. ബൗളിങ്: മോഹിത് ശര്‍മ 4-0-26-1, ആല്‍ബി മോര്‍ക്കല്‍ 3-0-12-2, മോറിസ് 4-0-25-1, അശ്വിന്‍ 3-0-22-0, ജഡേജ 2-0-19-0, ബ്രാവോ 4-0-42-4.
ചെന്നൈ സൂപ്പര്‍കിങ്‌സ്: മൈക്ക് ഹസി ബി മലിംഗ 1, മുരളി വിജയ് സി രോഹിത് ശര്‍മ ബി ജോണ്‍സണ്‍ 18, റെയ്‌ന സി സ്മിത്ത് ബി മലിംഗ 0, ബദരീനാഥ് സി കാര്‍ത്തിക് ബി ജോണ്‍സണ്‍ 0, ബ്രാവോ സി ജോണ്‍സണ്‍ ബി ധവാന്‍ 15, ജഡേജ സി പൊള്ളാര്‍ഡ് ബി ഹര്‍ഭജന്‍ 0, ധോണി നോട്ടൗട്ട് 63, ആല്‍ബി മോര്‍ക്കല്‍ ബി ഓജ 10, മോറിസ് സി കാര്‍ത്തിക് ബി ഹര്‍ഭജന്‍ 0, അശ്വിന്‍ സി പട്ടേല്‍ ബി പൊള്ളാര്‍ഡ് 9, മോഹിത് ശര്‍മ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 9, ആകെ 20 ഓവറില്‍ ഒമ്പതിന് 125. വിക്കറ്റ് വീഴ്ച: 1-2, 2-2, 3-3, 4-35, 5-36, 6-39, 7-57, 8-58, 9-99 ബൗളിങ്: മലിംഗ 4-0-22-2, ജോണ്‍സണ്‍ 4-0-19-2, ഓജ 4-0-28-1, ധവാന്‍ 1-0-6-1, ഹര്‍ഭജന്‍ 3-0-14-2, പൊള്ളാര്‍ഡ് 4-0-34-1.
അതേ സമയം ഐ.പി.എല്‍ ക്രിക്കറ്റില്‍നിന്നു ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ വിരമിച്ചു. ഈ ഐ.പി.എല്‍ സീസണില്‍ രാഹുല്‍ ദ്രാവിഡിനു പിന്നാലെയാണ് സച്ചിനും തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഐ.പി.എല്‍ തുടങ്ങിയിട്ട് ആറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് മുംബൈ ചാമ്പ്യന്‍മാരാകുന്നത്. മുംബൈ കിരീടത്തില്‍ മുത്തമിട്ടതിനു ശേഷമാണ് സച്ചിന്‍ ഐപിഎല്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
ആറാം സീസണിലെ മികച്ച യുവതാരമായി മലയാളിയും രാജസ്ഥാന്‍ റോയല്‍സ് താരവുമായ സഞ്‌ജു സാംസണ്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച യുവതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പില്‍ സഞ്‌ജു 54.8 ശതമാനം വോട്ട് സ്വന്തമാക്കി.
രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ഹനുമാന്‍ വിഹാരിയും (23.4 ശതമാനം വോട്ട്) മൂന്നാം സ്ഥാനത്ത് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ മന്ദീപ് സിംഗു(11.5 ശതമാനം വോട്ട്)മെത്തി. 11 മത്സരങ്ങളില്‍ നിന്ന് 209 റണ്‍സാണ് സഞ്‌ജുവിന്റെ സമ്പാദ്യം. ഏഴു ക്യാച്ചും സഞ്‌ജു സ്വന്തമാക്കി. 513 റണ്‍സും 13 വിക്കറ്റും സ്വന്തമാക്കിയ രാജസ്ഥാന്‍ റോയല്‍സിന്റെ ഷെയ്‌ന്‍ വാട്‌സനാണ് ഐപിഎല്ലിന്റെ താരം. പഞ്ചാബ് കിംഗ്‌സ് ഇലവന്റെ ഗുര്‍കീരത്ത് സിംഗ് മികച്ച ക്യാച്ചിനുള്ള പുരസ്‌കാരവും നേടി.
https://www.facebook.com/Malayalivartha