ക്വാര്‍ട്ടര്‍വരെ പെണ്‍കൂട്ട് വേണ്ടെന്ന് താരങ്ങളോട് ബിസിസിഐ
സര്‍ പ്ലീസ്, ഒന്നര മാസം പറ്റില്ല, സര്‍ എങ്ങനെയെങ്കിലും അനുവദിക്കണം ഭാര്യയെ കാണാന്‍ അനുവദിക്കണം. ലോകകപ്പിനിടെ ആഘോഷങ്ങള്‍ക്ക് പെണ്‍കൂട്ട് വേണ്ടെന്ന കര്‍ശന നിര്‍ദേശമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ബി.സി.സി.ഐ. നല്‍കിയിരിക്കുന്നത്. എന്നാല്‍ താരങ്ങളുടെ നിര്‍ബന്ധത്തിന് വഴങ്ങി ടീം ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിക്കുന്നത് കഴിഞ്ഞ് ആലോചിക്കാമെന്ന് ബിസിസിഐ അറിയിച്ചിട്ടുണ്ട്. ഭാര്യയാവട്ടെ, കാമുകിയാവട്ടെ, തല്‍കാലം വരെ ഒരു കാരണവശാലും ഭാര്യമാരെയും കാമുകിമാരെയും കളിക്കാര്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് ബോര്‍ഡ് പറഞ്ഞിരിക്കുന്നത്.
ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ലോകകപ്പിനിടെ ഭാര്യമാരെയും കാമുകിമാരെയും കൂടെക്കൂട്ടാന്‍ അനുവദിക്കണമെന്ന് കളിക്കാര്‍ ബി.സി.സി.ഐ.യോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ക്വാര്‍ട്ടര്‍ഫൈനല്‍ വരെ ക്ഷമിച്ച് കളിയില്‍ ശ്രദ്ധയൂന്നാന്‍ കളിക്കാരോട് ആവശ്യപ്പെട്ടത്.
ആതിഥേയ ടീമുകളായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ദക്ഷിണാഫ്രിക്കയും ഭാര്യമാരെയും കൂട്ടുകാരികളെയും കൂടെ താമസിപ്പിക്കുന്നുണ്ട്. ഇതാവണം ഇന്ത്യന്‍ കളിക്കാരുടെയും മനസ്സിളക്കിയത. പരിശീലനത്തിന്റെ ഇടവേളയില്‍ ദക്ഷിണാഫ്രിക്കയുടെ മോര്‍ണി മോര്‍ക്കല്‍ ഭാര്യ റോസ് കെല്ലിക്കൊപ്പം കാപ്പി കുടിക്കുന്നതിന്റെയും എ ബി ഡിവില്ല്യേഴ്‌സ് ഭാര്യ ഡാനിയേലയ്‌ക്കൊപ്പം രാത്രി ഒരു റെസ്‌റ്റോറന്റില്‍ അത്താഴം കഴിക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
ബോളിവുഡ് നടി അനുഷ്‌ക ശര്‍മ ഇന്ത്യയുടെ ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ് പര്യടനങ്ങളില്‍ കാമുകന്‍ വിരാട് കോലിയെ അനുഗമിച്ചത് വലിയ വാര്‍ത്തയായിരുന്നു. ക്യാപ്റ്റന്‍ എം.എസ്. ധോനിയുടെ ഭാര്യ സാക്ഷി ഇന്ത്യയുടെ മത്സരവേദികളിലെ ഒരു സ്ഥിരം സാന്നിധ്യമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha