ഡാരന്‍ ബ്രാവോയ്ക്ക് പരിക്ക്; ലോകകപ്പ് നഷ്ടമായേക്കും
മത്സരത്തിനിടെ പരിക്കേറ്റു പുറത്തുപോയ വിന്‍ഡീസ് ബാറ്റ്സ്മാന് ഡാരന്‍ ബ്രാവോയ്ക്ക് ലോകകപ്പ് നഷ്ടമായേക്കും. പാക്കിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ബാറ്റു ചെയ്യുമ്പോള്‍ പേശിവലിവ് മൂലമാണ് ബ്രാവോ കളം വിട്ടത്. ബ്രാവോയുടെ പരുക്ക് ഗുരുതരമാണെന്നും വിശ്രമം ആവശ്യമാണെന്നുമാണ് റിപ്പോര്‍ട്ട്.
വിന്‍ഡീസ് ഇന്നിംഗ്സിലെ 32- ഓവറിലാണ് 49 റണ്‍സുമായി ബാറ്റുചെയ്യുമ്പോള്‍ ബ്രാവോയ്ക്ക് പേശിവലിവ് അനുഭവപ്പെട്ടത്. സിംഗിള്‍ ഓടുന്നതിനിടെ പരിക്കേറ്റ ബ്രാവോ റണ്‍ പൂര്‍ത്തിയാക്കി കളത്തില്‍ വീഴുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും വേദന കഠിനമായതിനെ തുടര്‍ന്ന് റിട്ടേര്‍ഡ് ഹര്‍ട്ടായി കളത്തിന് പുറത്തുപോയി. അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാതെയാണ് ബ്രാവോ പുറത്തുപോയത്. പിന്നീട് ഫീല്‍ഡിംഗിനും ബ്രാവോ ഇറങ്ങിയില്ല. മത്സരത്തില്‍ വിന്‍ഡീസ് ജയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha