ആ പടക്കം പൊട്ടിക്കാനായില്ല.. പാകിസ്ഥാന് വെസ്റ്റ് ഇന്‍ഡീസിനെതിരെ വന്‍ തോല്‍വി
അങ്ങനെ വിജയത്തിനായി കരുതി വച്ചിരിന്ന പടക്കം പാകിസ്ഥാന്‍ ആരാധകര്‍ക്ക് പൊട്ടിക്കാനായില്ല. എന്നു മാത്രമല്ല നാണം കെട്ട തോല്‍വിയും. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു. ആറ് ലോകകപ്പിലും ഇന്ത്യയെ പാകിസ്ഥാന് തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പൊട്ടിക്കാന്‍ കഴിയാത്ത പടക്കത്തിന്റെ കഥയുമായി പരസ്യമിറങ്ങിയത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മത്സരത്തിലാണ് പാകിസ്ഥാന് വന്‍ തോല്‍വി നേരിട്ടത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 150 റണ്‍സിനാണ് പാക്കിസ്ഥാന്റെ തോല്‍വി. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 39 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പരാജയപ്പെട്ടതാണ് പാകിസ്ഥാന്റെ തോല്‍വിക്ക് കാരണം.
വിന്‍ഡീസിനായി ജെറോം ടെയ്‌ലര്‍, ആന്ദ്രെ റസല്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. സുലൈമാന്‍ ബെന്‍ രണ്ടും ജേസണ്‍ ഹോള്‍ഡര്‍, ഡാരന്‍ സമ്മി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 13 പന്തില്‍ നിന്നും 42 റണ്‍സെടുക്കുകയും മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആന്ദ്രെ റസലാണ് കളിയിലെ കേമന്‍.
311 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ആദ്യ നാലോവറില്‍ ഒരു റണ്‍ എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഏകദിനത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. പാക്ക് ഇന്നിങ്‌സില്‍ മൂന്നു പേര്‍ \'സംപൂജ്യരായി. നാസിര്‍ ജംഷെഡ്, യൂനിസ് ഖാന്‍, ഹാരിസ് സൊഹൈല്‍ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. അഹ്മദ് ഷെഹ്‌സാദ്(1), നായകന്‍ മിസ്ബാഉള്‍ ഹഖ്(7) എന്നിവരും പെട്ടെന്നുതന്നെ മടങ്ങി. നാസിര്‍ ജംഷെഡിനെ റസലിന്റെ കൈകളിലെത്തിച്ച ടെയ്‌ലര്‍ വെറ്ററന്‍ താരം യൂനിസ് ഖാനെ വിക്കറ്റ് കീപ്പര്‍ രാംദിന്റെ കൈകളിലെത്തിച്ചു.
പിന്നീടൊത്തു ചേര്‍ന്ന സൊഹൈബ് മക്‌സൂദും(50) ഉമര്‍ അക്മലും(59) ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 80 റണ്‍സാണ് പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 26 പന്തില്‍ 28 റണ്‍സെടുത്ത അഫ്രീദിയെ സുലൈമാന്‍ ബെന്‍ മടക്കി. അതോടെ പാക്ക് പരാജയം സമ്പൂര്‍ണം.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ദിനേശ് രാംദിന്‍(51), ലെന്‍ഡല്‍ സിമ്മണ്‍സ്(50) എന്നിവരുടെയും 13 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താകെ നിന്ന ആന്ദ്രെ റസലിന്റെയും മികവിലാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിന്‍ഡീസ് 300 കടന്നത്.
സ്‌കോര്‍:
വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310. പാക്കിസ്ഥാന്‍ 39 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha