ഒരിക്കലും പൊട്ടിക്കാന്‍ കഴിയില്ലെന്ന് വെല്ലു വിളിച്ച ആ പടക്കവും ഇന്ത്യക്കാര്‍ പൊട്ടിച്ചു; ദക്ഷിണാഫിക്കയെ 130 റണ്‍സിന് ഇന്ത്യ തകര്‍ത്തു; ശിഖര്‍ ധവാന്‍ മാന്‍ ഓഫ് ദ മാച്ച്
ഒരിക്കലും പൊട്ടിക്കാന്‍ കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കക്കാരും പാകിസ്ഥാന്‍കാരും വീമ്പിളക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം. ചരിത്രം തിരുത്തി ദക്ഷിണാഫ്രിക്കയെ 130 റണ്‍സിന് ഇന്ത്യ തോല്‍പിച്ചു. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡ് പഴങ്കഥയായി.
ഇന്ത്യയെ ആറാം വര്‍ഷവും ലോക കപ്പില്‍ പാകിസ്ഥാന് തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പടക്കത്തിന്റെ പരസ്യം വന്നത്. ഇനിയെന്ന് ഈ പടക്കം പൊട്ടിക്കാന്‍ കഴിയുമെന്ന പരസ്യം സൂപ്പര്‍ ഹിറ്റായി. തുടര്‍ന്നാണ് പാകിസ്ഥാന്‍ അനുകൂലികള്‍ മറ്റൊരു പരസ്യവുമായി രംഗത്തെത്തിയത്. അടുത്ത പടക്കം അവര്‍ ഇന്ത്യക്കാര്‍ക്ക് നല്‍കി. ദക്ഷിണാഫ്രിക്കയുമായി ഇത്തവണയെങ്കിലും ജയിച്ച് പടക്കം പൊട്ടിക്കാന്‍ കഴിയുമോ എന്നായിരുന്നു അവരുടെ ചോദ്യം. ആ ചോദ്യത്തിന് ഇന്ത്യ ആധികാരികമായി ഉത്തരം നല്‍കി.
ഇന്ത്യ ഏഴിന് 307 റണ്‍സെടുത്ത് ദക്ഷിണ ആഫ്രിക്കയെ വെല്ലുവിളിച്ചു. മറുപടിയായി ദക്ഷിണ ആഫ്രിക്ക 40.2 ഓവറില്‍ 177ന് പുറത്തായി. ഇന്ത്യക്ക് ചരിത്ര വിജയം.
സ്‌റ്റെയിന്‍ ഉള്‍പ്പെടുന്ന വന്‍ പേസ് നിരയ്‌ക്കെതിരെയായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തേരോട്ടം. വെയ്ന്‍ പാര്‍ണലിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്‍പത് ഓവറില്‍ നേടിയത് 85 റണ്‍സാണ്. ദക്ഷിണാഫ്രിക്കയെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച് സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.
മെല്‍ബണില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. ടോസ് നേടി ഇന്ത്യ ആദ്യം തന്നെ ആധിപത്യമുറപ്പിച്ചു. പക്ഷേ, ഒന്‍പതാം റണ്‍സില്‍ ആദ്യ വിക്കറ്റ് വീണു. റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ പുറത്ത്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കാര്‍ കളി കാണാനാരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. കോഹ്ലിയും ധവാനും ചേര്‍ന്നതോടെ യഥേഷ്ടം റണ്ണൊഴുകി. നിര്‍ണായകമായ 127 റണ്‍സാണ് ഈ കൂട്ടികെട്ട് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ സ്‌കോര്‍ 136ലെത്തി നില്‍ക്കേ 46 റണ്‍സുമായി കോഹ്ലി മടങ്ങി. പിന്നീടെത്തിയ റഹാനെ വന്നപാടെ അടിയും തുടങ്ങി.
ധവാനും രാഹനെയും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ഇന്ത്യന്‍ സ്‌കോര്‍ 261 ല്‍ വച്ച് സെഞ്ചുറി നേടിയ ധവാന്‍ മടങ്ങി. 146 പന്തില്‍ നിന്ന് 16 ഫോറുകളും രണ്ടു സിക്‌സറും ഉള്‍പ്പെടെ 137 റണ്‍സായിരുന്നു ധവാന്റെ നിര്‍ണായക സമ്പാദ്യം. പക്ഷേ, പിന്നീട് ഇന്ത്യയ്ക്ക് സംഭവിച്ചത് കൂട്ടത്തകര്‍ച്ച. നിലയുറപ്പിക്കും മുമ്പേ റെയ്‌ന ആറു റണ്‍സുമായി മടങ്ങി. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച റഹാനെയും(60 പന്തില്‍ 70) മടങ്ങിയതോടെ ഇന്ത്യ വീണ്ടുമൊരു കൂട്ടത്തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ ധോണി അവസാന നിമിഷം നടത്തിയ കടന്നാക്രമണം ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.
മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. 55 റണ്‍സെടുത്ത ഡ്യുപ്ലെസിസനു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍കാനായത്. അവരുടെ വന്‍ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 30 റണ്‍സുമായി മടങ്ങി. മോഹിത് ശര്‍മയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ പായിച്ച് ആത്മവിശ്വാസം നേടിയ ഡിവില്ലിയേഴ്‌സ് പിന്നീട് പതിയെ കളി തിരിച്ചു പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റണ്ണൗട്ടായത്. ഡേവിഡ് മില്ലറും(22) റണ്ണൗട്ടാവുകയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പതറിപ്പോകുന്ന പതിവു ദക്ഷിണാഫ്രിക്കന്‍ കാഴ്ചയാണ് ഇന്നും മെല്‍ബണില്‍ കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha