അയര്‍ലന്റിനെയും യുഎഇ വിറപ്പിച്ചു; പിന്നീട് കീഴടങ്ങി
വിജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ യുഎഇയെ രണ്ടു വിക്കറ്റിന് സ്‌കോട്‌ലന്റ് വീഴ്ത്തി. ഡോക്‌റെല്‍ വിന്നിംഗ് റണ്‍സ് കുറിക്കുമ്പോള്‍ നാലു പന്ത് ബാക്കിയായിരുന്നു.
അവസാന പന്ത് വരെ കാണികളെ എരിപൊരി കൊള്ളിച്ച മത്സരത്തില്‍ ജി സി വില്‍സന്റെയും കെവിന്‍ ഒബ്രായന്റെയും പോരാട്ടങ്ങളും വാലറ്റത്ത് കുസാക്കും ഡോക്‌റെല്ലും മനസ്സാന്നിദ്ധ്യം കൈവിടാതിരുന്നതുമാണ് അയര്‍ലന്റിന് തുണയായത്. യുഎഇയ്ക്കായി ആദ്യ സെഞ്ച്വറി കുറിച്ച പാക് വംശജന്‍ ഷൈമാന്‍ അന്‍വറിന്റെ പോരാട്ടം വെറുതേയായി. ആദ്യം ബാറ്റ് ചെയ്ത യുഎഇ 9 വിക്കറ്റ് നഷ്ടത്തില്‍ മുന്നോട്ട് വെച്ച ലക്ഷ്യം 278 റണ്‍സ് അയര്‍ലന്റ് രണ്ടു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി മറികടന്നു. വില്‍സണ്‍ 69 പന്തുകളില്‍ 80 റണ്‍സ്‌നേടി. ഒബ്രയാന്‍ 50 റണ്‍സും നേടി. ടീം ജയിക്കുമ്പോള്‍ ക്യുസാക്ക് 5 റണ്‍സുമായും ഡോക്‌റെല്‍ 7 റണ്‍സും നേടി പുറത്താകാതെ നിന്നു. നേരത്തേ ഓപ്പണര്‍ പോര്‍ട്ട്ഫീല്‍ഡ് 37 റണ്‍സ് നേടി. ജോയ്‌സിയുടെ 37 റണ്‍സും ബാല്‍ബിര്‍ണിയുടെ 30 റണ്‍സും ടീമിന് മുതല്‍ക്കൂട്ടായി.
ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ ഞെട്ടിച്ചതിന്റെ ആത്മവിശ്വാസവുമായി ഇറങ്ങിയ യുഎ ഇ രണ്ടാമത്തെ മത്സരത്തില്‍ തങ്ങളേക്കാള്‍ മത്സര പരിചയമുള്ള അയര്‍ലന്റിനെയും വിറപ്പിച്ച ശേഷമാണ് കീഴടങ്ങിയത്. അരങ്ങേറ്റക്കാര്‍ക്കായി ആദ്യ വ്യക്തിഗത സെഞ്ച്വറി കുറിച്ച പാക് വംശജന്‍ ഷൈമാന്‍ അന്‍വറിന്റെയും ഓപ്പണര്‍ അംജദ് അലി, അംജദ് ജാവേദ്, ഖുറം ഖാന്‍ എന്നിവരുടെ ബാറ്റിംഗ് മികവുമാണ് യുഎഇയ്ക്ക് മികച്ച സ്‌കോര്‍ കുറിക്കാന്‍ തുണയായത്. 10 ബൗണ്ടറികളും ഒരു സിക്‌സറും പറത്തി വെറും 83 പന്തുകളില്‍ 106 റണ്‍സായിരുന്നു അന്‍വര്‍ അടിച്ചു കൂട്ടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha