ലോകകപ്പില്‍ വെസ്റ്റ്ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് ബാറ്റിംഗ്
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയോട് തോറ്റ ശേഷമാണ് ദക്ഷിണാഫ്രിക്ക ഈ മല്‍സരത്തില്‍ വിന്‍ഡീസിനെ നേരിടുന്നത്. വിന്‍ഡീസാകട്ടെ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ടസെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലിന്റെ ബലത്തില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ചതിന്റെ പകിട്ടോടെയാണ് ഇവിടെയെത്തിയിരിക്കുന്നത്.
ഇന്ത്യയോട് തോറ്റ ടീമില്‍ നിന്നും മൂന്നു മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെ നേരിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ നിര്‍ലോഭം റണ്‍സ് വിട്ടുകൊടുത്ത വെയ്ന്‍ പാര്‍നലിന് പകരം ഫര്‍ഹാന്‍ ബെഹാര്‍ദിയന്‍ ടീമിലെത്തി. പരുക്കേറ്റ ജെ.പി.ഡുമിനി, വെര്‍നോന്‍ ഫിലാന്‍ഡര്‍ എന്നിവര്‍ക്കു പകരം റിലീ റൂസോ, കൈല്‍ ആബട്ട് എന്നിവരെയും ഉള്‍പ്പെടുത്തി.
വിന്‍ഡീസ് ടീമിലാകട്ടെ പരുക്കില്‍ നിന്നും മോചിതനായ സുലൈമാന്‍ ബെന്‍ തിരിച്ചെത്തി. നികിത മില്ലറാണ് പുറത്തായത്. ഏറ്റവുമൊടുവില്‍ മുഖാമുഖം വന്ന 18 ഏകദിന മത്സരങ്ങളില്‍ ഒരു തവണ മാത്രമാണ് വിന്‍ഡീസിന് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായത്.
https://www.facebook.com/Malayalivartha