ഡിവില്ലിയേഴ്‌സിന് അതിവേഗ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍
വെസ്റ്റ് ഇന്‍ഡീസ് ബൗളര്‍മാരെ കശക്കിയെറിഞ്ഞ് ഡിവില്ലിയേഴ്‌സ്. ക്യാപ്റ്റന്‍ ഒരിക്കല്‍ കൂടി തകര്‍ത്താടിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍. 66 പന്തില്‍ പുറത്താകാതെ 162 റണ്‍സ് അടിച്ചൂകൂട്ടിയ ഡിവില്ലിയേഴ്‌സിന്റെ മികവില്‍ ദക്ഷിണാഫ്രിക്ക 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 408 റണ്‍സ് നേടി. 17 ഫോറും എട്ട് സിക്‌സും അടങ്ങിയതായിരുന്നു ഡിവില്ലിയേഴ്‌സിന്റെ ഇന്നിംഗ്‌സ്. ഹാഷിം ആംല (65), ഫാഫ് ഡുപ്ലസിസ് (62), റിലി റൂസ്വോ (61) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ദക്ഷിണാഫ്രിക്കയ്ക്ക് സഹായകമായി.
52 പന്തില്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഡിവില്ലിയേഴ്‌സ് ലോകകപ്പിലെ രണ്ടാമത്തെ അതിവേഗ സെഞ്ചുറിയാണ് സിഡ്‌നിയില്‍ നേടിയത്. 2011 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 50 പന്തില്‍ സെഞ്ചുറി നേടിയ അയര്‍ലന്‍ഡിന്റെ കെവിന്‍ ഒബ്രിയാന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ റിക്കാര്‍ഡ്.
വിന്‍ഡീസ് നായകന്‍ ജയിസണ്‍ ഹോള്‍ഡര്‍ 10 ഓവറില്‍ വഴങ്ങിയത് 104 റണ്‍സാണ്. ആദ്യ അഞ്ച് ഓവറില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി ഓപ്പണര്‍ ഡികോകിന്റെ വിക്കറ്റും നേടിയ ഹോള്‍ഡര്‍ അവസാന അഞ്ച് ഓവറില്‍ വഴങ്ങിയത് 95 റണ്‍സാണ്. ക്രിസ് ഗെയ്ല്‍, ആന്ദ്രേ റസല്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ നേടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha