ശ്രീശാന്തിന് ജാമ്യമില്ല, തീഹാര്‍ ജയിലിലേക്ക് മാറ്റും, ജയിലില്‍ പ്രത്യേക സൗകര്യം നല്‍കില്ല
ക്രിക്കറ്റ് വാതുവയ്പ്പില്‍ അറസ്റ്റിലായ ശ്രീശാന്തിന് ജാമ്യം ലഭിച്ചില്ല. കേസ് പരിഗണിക്കുന്ന സാകേത് കോടതിയാണ് ജാമ്യം നിഷേധിച്ചത്. ശ്രീശാന്തിനെ അടുത്തമാസം നാലു വരെ ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. തീഹാര്‍ ജയിലിലേക്ക് മാറ്റാനാണ് സാധ്യത.
അതേസമയം ശ്രീശാന്തിനെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ടത് കോടതി നിരസിച്ചു. ഇനിയും പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് ശരിയല്ലെന്നാണ് കോടതിയുടെ അഭിപ്രായം. തീഹാര്‍ ജയിലിലേയ്ക്ക് മാറ്റുന്ന ശ്രീശാന്തിന് ജയിലില്‍ പ്രത്യേക പരിഗണന നല്‍കില്ല. ഇനി ശ്രീശാന്തിന്റെ ജാമ്യാപേക്ഷ അടുത്തമാസം നാലിനാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha