ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യ-യു.എ.ഇ. മത്സരത്തില്‍ ഇന്ത്യയെ നേരിടാന്‍ ഇന്ത്യക്കാര്‍
യു.എ.ഇയിക്കെതിരേ ടീം ഇന്ത്യ കളത്തിലിറങ്ങുമ്പോള്‍ 11 ഇന്ത്യക്കാര്‍ ആയിരിക്കില്ല. 13 ഇന്ത്യക്കാരാകും മൈതാനത്ത്. ടീം ഇന്ത്യയുടെ 11 താരങ്ങളും യു.എ.ഇ ടീമിലെ രണ്ടു ഇന്ത്യക്കാരുമാണ് ഇന്നു കളിക്കാനിറങ്ങുക. മലയാളിയായ കൃഷ്ണചന്ദ്രനും മഹാരാഷ്ര്ട സ്വദേശിയായ സ്വപ്‌നില്‍ പാട്ടീലുമാണ് യു.എ.ഇ ടീമിലെ ഇന്ത്യക്കാര്‍.
പാലക്കാട് സ്വദേശിയായ കൃഷ്ണ ചന്ദ്രന്‍ കേരള അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുണ്ട്. ശ്രീശാന്തിനു ശേഷം ക്രിക്കറ്റ് ലോകകപ്പ് കളിക്കുന്ന മലയാളിയാണ് കൃഷ്ണ ചന്ദ്രന്‍. ലോകകപ്പില്‍ ആദ്യ റണ്‍ നേടിയ മലയാളിയും ആദ്യ വിക്കറ്റ് നേടിയ മലയാളിയുമാണ് കൃഷ്ണചന്ദ്രന്‍.
യു.എ.ഇയുടെ ഓള്‍റൗണ്ടറായ കൃഷ്ണ ചന്ദ്രന്‍ എട്ട് അന്താരാഷ്ര്ട മത്സരങ്ങളില്‍ നിന്ന് 28.75 ശരാശരിയില്‍ 115 റണ്‍സും ഏഴ് വിക്കറ്റുകളും നേടിയിട്ടുണ്ട്. മഹാരാഷ്ര്ടയില്‍ നിന്നുള്ള സ്വപ്‌നില്‍ പാട്ടീല്‍ യു.എ.ഇയുടെ വിക്കറ്റ് കീപ്പറാണ്. പലതവണ മുംബൈ രഞ്ജി ടീമിന്റെ പടിവാതില്‍ക്കല്‍ എത്തിയിട്ടും സ്വപ്‌നിലിന് ടീമില്‍ ഇടം ലഭിച്ചില്ല. അജിങ്ക്യ രഹാനെ രോഹിത് ശര്‍മ തുടങ്ങിയ ഇന്ത്യന്‍ ടീമിലെ മുംബൈ താരങ്ങളുടെ സഹതാരം കൂടിയാണ് സ്വപ്‌നില്‍.
ഏഴ് മത്സരങ്ങളില്‍ നിന്ന് 28.20 ശരാശരിയില്‍ 141 റണ്‍സാണ് സ്വപ്‌നിലിന്റെ സമ്പാദ്യം. അരങ്ങേറ്റ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരെ നേടിയ അപരാജിതമായി 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. എന്തായാലും ഇന്ത്യക്കെതിരെ ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കൃഷ്ണ ചന്ദ്രനും സ്വപ്‌നില്‍ പാട്ടീലും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha