ഇന്ത്യ കുതിക്കുന്നു... യു.എ.ഇയ്ക്ക് എതിരെ ഇന്ത്യയ്ക്ക് അനായാസ ജയം; നാല് വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ മേന്‍ ഓഫ് ദ മാച്ച്
യു.എ.ഇയ്ക്ക് എതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. 103 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ശിഖാര്‍ ധവാന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 18.5 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മ അര്‍ദ്ധ സെഞ്ചുറി നേടി (57). ഉപനായകന്‍ വിരാട് കോഹ്ലി പുറത്താകാതെ 33 റണ്ണെടുത്തു.
സ്‌കോര്‍ 29ല്‍ നില്‍ക്കെയാണ് 14 റണ്‍ നേടിയ ശിഖാര്‍ ധവാന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. മൊഹമ്മദ് നവീദിന്റെ പന്തില്‍ മുസ്തഫയ്ക്ക് ക്യാച്ച് നല്‍കിയാണ് ധവാന്‍ പുറത്തായത്. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനാണ് കളിയിലെ കേമന്‍. ഭുവനേശ്വര്‍ കുമാര്‍ ഈ മത്സരത്തിലൂടെ ലോകകപ്പില്‍ അരങ്ങേറ്റം കുറിച്ചു. ഈ ജയത്തോടെ ഇന്ത്യ ക്വാര്‍ട്ടറര്‍ ബെര്‍ത്ത് ഉറപ്പിച്ചു.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ യു.എ.ഇ 31.3 ഓവറില്‍ 102 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. യു.എ.ഇ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. യു.എ.ഇയുടെ മലയാളി താരം കൃഷ്ണ ചന്ദ്രന്‍ നാലു റണ്ണിനും, മുംബൈയ്ക്കാരന്‍ സ്വപ്‌നില്‍ പാട്ടീല്‍ ഏഴ് റണ്ണിനും പുറത്തായി. കൃഷ്ണ ചന്ദ്രന്‍ അശ്വന്റെ പന്തില്‍ റെയ്‌നയ്ക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്.
യു.എ.ഇയ്ക്ക് വേണ്ടി അംജത് അലി, എ.ആര്‍ ബെരെംഗര്‍എന്നിവര്‍ നാല്, മുസ്തഫ, ജാവേദ് എന്നിവര്‍ രണ്ട്, നവീദ് ആറു, തൗക്വിര്‍ ഒരു റണ്ണും നേടി. ഖുറം ഖാന്‍(14), ഷൈമാന്‍ അന്‍വര്‍(35), ഗുരുജ്(10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട യു.എ.ഇ ബാറ്റ്‌സ്മാന്മാര്‍. ഇന്ത്യക്ക് വേണ്ടി ബൗള്‍ ചെയ്ത എല്ലാവരും വിക്കറ്റ് സ്വന്തമാക്കി. അശ്വിന്‍ നാല്, ജഡേജ,യാദവ് എന്നിവര്‍ രണ്ട്, മോഹിത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha