പാക്കിസ്ഥാന് ആദ്യ ജയം; സിംബാബ്‌വെയെ കീഴടക്കിയത് 20 റണ്‍സിന്
മിസ്ബായുടെ ബാറ്റിങിന്റെയും ഇര്‍ഫാന്റെ ബോളിങിന്റെയും വഹാബ് റിയാസിന്റെ ഓള്‍റൗണ്ട് മികവിന്റെയും പിന്‍ബലത്തില്‍ ലോകകപ്പിലെ പൂള്‍ ബി മല്‍സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ പാക്കിസ്ഥാനു 20 റണ്‍സ് ജയം. ആദ്യ രണ്ടു മല്‍സരങ്ങള്‍ തോറ്റ പാക്കിസ്ഥാന്റെ ആദ്യ ജയമാണിത്. മിസ്ബാ ഉള്‍ഹഖിനും കൂട്ടര്‍ക്കും ആശ്വസിക്കാം, സിംബാബ്‌വെയുടെ പോരാട്ടവീര്യത്തില്‍ നാണംകെടാതിരുന്നതിന്. ബാറ്റിംഗില്‍ 54 റണ്‍സെടുക്കുകയും പിന്നീട് നാലു സിംബാബ്‌വെ വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത വഹാബ് റിയാസാണ് കളിയിലെ താരം. സ്‌കോര്‍: പാക്കിസ്ഥാന്‍ 50 ഓവറില്‍ ഏഴിന് 235, സിംബാബ്‌വെ 49.4 ഓവറില്‍ 215ന് എല്ലാവരും പുറത്ത്.
ടോസ് നേടി ബാറ്റിങിനിറങ്ങിയ പാക്കിസ്ഥാന് ഓപ്പണര്‍മാരെ നഷ്ടമായത് നാലു ഓവറില്‍ നാലു റണ്‍സിന്. ചതാരയാണ് രണ്ടു പേരെയും മടക്കിയത്. ഹാരിസ് സൊഹൈലും(27) മിസ്ബായുമായുള്ള(73) കൂട്ടുകെട്ടും അധികം മുന്നോട്ടു പോയില്ല. പിന്നീടെത്തിയ ഉമര്‍ അക്മലുമൊത്താണ്(33) മിസ്ബാ ആശ്വസിക്കാവുന്ന ഒരു കൂട്ടുകെട്ട് കണ്ടെത്തിയത്. സ്‌കോര്‍ 127 ല്‍ എത്തി നില്‍ക്കേ അക്മല്‍ പുറത്തായതിനു ശേഷമെത്തിയത് ജന്മദിനം ആഘോഷിക്കുന്ന ഷാഹിദ് അഫ്രീദി. രണ്ടു പന്ത് നേരിട്ടപ്പോഴെക്കും വില്യംസ് അഫ്രീദിയെ ബൗള്‍ഡാക്കി.
വിഷമവൃത്തത്തിലായ പാക്കിസ്ഥാനെ 200 കടത്തിയത് പിന്നീടുണ്ടായ രണ്ട് കൂട്ടുകെട്ടുകള്‍. സൊഹൈബ് മഖ്‌സൂദുമൊത്ത്(21) 28 റണ്‍സും വഹാബുമൊത്ത്(54) 47 റണ്‍സും മിസ്ബാ കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിയാസ് 46 പന്തില്‍ നിന്ന് ആറു ഫോറും ഒരു സിക്‌സും സഹിതമാണ് തന്റെ ആദ്യ അര്‍ധ സെഞ്ചുറി നേടിയത്. എന്നാല്‍ 121 പന്തുകളില്‍ വെറും മൂന്നു ഫോറുകള്‍ സഹിതം ക്ഷമാപൂര്‍വമായിരുന്നു മിസ്ബായുടെ ഇന്നിങ്‌സ്.
https://www.facebook.com/Malayalivartha