ശ്രീശാന്തിന് വേണ്ടി ആദ്യമായി ഒരു ശബ്ദം... വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ ടീമിലെടുക്കാന്‍ ശ്രമിക്കുമെന്ന് ടി.സി. മാത്യു
അങ്ങനെ ആദ്യമായി ശ്രീശാന്തിന് വേണ്ടി ഒരു ബിസിസിഐ അംഗം വാദിക്കുന്നു. ആദ്യമായി ബിസിസിഐ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന മലയാളിയായ ടി.സി. മാത്യുവാണ് ശ്രീശാന്തിന് വേണ്ടി പ്രതികരിച്ചത്. ശ്രീശാന്തിനെതിരായ കേസില്‍ അനുകൂലമായ വിധിയുണ്ടായാല്‍ ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിലേക്ക് മടക്കികൊണ്ടുവരുന്നതിനുളള എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ടി.സി.മാത്യു പറഞ്ഞു. ബി.സി.സി.ഐക്ക് അനുഭാവപൂര്‍വമായ നിലപാടാണ് ശ്രീശാന്തിനോടുള്ളത്. അതുകൊണ്ടാണ് സസ്‌പെന്റ് ചെയ്തുവെന്നല്ലാതെ മറ്റൊരു തുടര്‍നടപടികളും സ്വീകരിക്കാതിരുന്നത്.
ഒരു മലയാളി ബി.സി.സി.ഐ വൈസ് പ്രസിഡണ്ടാകുന്നത് ആദ്യമായാണ്. കൂടുതല്‍ ഐ.പി.എല്‍ മത്‌സരങ്ങള്‍ കേരളത്തിലേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും എല്ലാ വര്‍ഷവും കേരളത്തില്‍ ഒരു ഏകദിനമത്‌സരമെങ്കിലും കൊണ്ടുവരാനുളള സാഹചര്യം ഉണ്ടാക്കുമെന്നും അദ്ദേഹം അറിയിച്ചു. ക്രിക്കറ്റിലെ അമ്പയര്‍മാര്‍ക്കു വരെ പ്രതിമാസം 30000 രൂപയോളം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ബി.സി.സി.ഐ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha