ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന റാങ്കിംഗില്‍ കൊഹ്‌ലിയും ധോണിയും താഴോട്ട്
ഇന്റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ഏകദിന റാങ്കിംഗില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താഴോട്ട് വീണപ്പോള്‍ ബൗളര്‍മാര്‍ മുകളിലേക്ക് കയറി. നേരത്തെ എട്ടാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ നായകന്‍ ധോണി രണ്ട് സ്ഥാനം താഴോട്ടുപോയി പത്താം സ്ഥാനത്തായപ്പോള്‍ ഉപ നായകന്‍ വിരാട് കൊഹ്‌ലി മൂന്നില്‍ നിന്ന് നാലിലേക്ക് വീണു. മൂന്നാം സ്ഥാനം നഷ്ടമായെങ്കിലും ബാറ്റിംഗ് ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കൊഹ്‌ലി തന്നെയാണ്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഏഴാം റാങ്കിലുണ്ട്. രോഹിത് ശര്‍മ്മയും സുരേഷ് റെയ്‌നയുമാണ് ആദ്യ ഇരുപത് റാങ്കിലുള്ള മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. രോഹിത് പതിനാറാം റാങ്കിലും റെയ്‌ന ഇരുപതാം റാങ്കിലുമാണ്. ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ.ബി. ഡിവില്ലിയേഴ്‌സാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ബൗളിംഗില്‍ ആദ്യപത്തില്‍ ഇന്ത്യന്‍ താരങ്ങളാരുമില്ലെങ്കിലും മുഹമ്മദ് ഷാമിയും ആര്‍. അശ്വിനും മികച്ച മുന്നേറ്റമാണ് നടത്തിയത്. നേരത്തേ പതിനാലാം റാങ്കിലായിരുന്ന ഷമി ഇപ്പോള്‍ പതിനൊന്നാം റാങ്കിലെത്തി. അശ്വിന്‍ ആറ് സ്ഥാനം മുന്നോട്ട് കടന്ന് 16ലും എത്തി. ഭുവനേശ്വര്‍ (17), ജഡേജ (18) എന്നിവരാണ് ആദ്യ ഇരുപതിലുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍. സയിദ് അജ്മല്‍ തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനത്ത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha