ബംഗ്ലാദേശിന് ആറു വിക്കറ്റ് ജയം
ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ കൂടുതല്‍ സജീവമായി. സ്‌കോട്‌ലന്‍ഡ് ഉയര്‍ത്തിയ 319 റണ്‍സ് വിജയലക്ഷ്യത്തില്‍ പകച്ചുപോകാതെ ബാറ്റു ചെയ്ത ബംഗ്ലാദേശ് ബാറ്റ്‌സ്മാന്‍മാര്‍ ടീമിന് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. 11 പന്തുകള്‍ ബാക്കിനില്‍ക്കേയായിരുന്നു ബംഗ്ലാദേശിന്റെ ആധികാരിക ജയം.
ഓപ്പണര്‍ തമീം ഇക്ബാല്‍ നേടിയ 95 റണ്‍സിന്റെ മികവിലായിരുന്നു ബംഗ്ലാദേശ് വിജയം. മുഹമ്മദുള്ള (62), മുഷ്ഫിഖര്‍ റഹീം (60), ഷക്കിബ് അല്‍ ഹസന്‍ (പുറത്താകാതെ 52) സാബിയുര്‍ റഹ്മാന്‍ (പുറത്താകാതെ 42) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ അഞ്ചില്‍ നില്‍ക്കേ ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (2) പുറത്തായി. തുടര്‍ന്ന് ഒത്തുചേര്‍ന്ന തമീം-മുഹമ്മദുള്ള സഖ്യം രണ്ടാം വിക്കറ്റില്‍ 139 റണ്‍സ് നേടി ടീമിനു മികച്ച അടിത്തറ നല്കി. സെഞ്ചുറിക്ക് അഞ്ചു റണ്‍സ് അകലെ തമീം വീണെങ്കിലും മുഷ്ഫിഖര്‍ റഹീം ഷക്കിബും ചേര്‍ന്നു ബംഗ്ലാദേശിനു അവിസ്മരണീയ ജയം സമ്മാനിക്കുകയായിരുന്നു. ലോകകപ്പിലെ ബംഗ്ലാദേശ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും തമീം സ്വന്തം പേരില്‍ കുറിച്ചു. 2007 ലോകകപ്പില്‍ മുഹമ്മദ് അഷ്‌റഫുള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 87 റണ്‍സായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha