മെയ്യപ്പനേയും, വിന്ദുവിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഐ.പി.എല്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് സി.ഇ.ഒ ഗുരുനാഥ് മെയ്യപ്പനയേും, ബോളിവുഡ് താരം വിന്ദുധാരാ സിംഗിനേയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ജൂണ്‍ 14 വരെയാണ് കസ്റ്റഡി കാലാവധി. മുംബൈ ചീഫ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കോഴക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി ഇരുവരുടേയും പോലീസ് കസ്റ്റഡി കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം കോടതി തള്ളി. മെയ്യപ്പനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ബി.സി.സി.ഐ പ്രസിഡന്റ് എന്‍.ശ്രീനിവാസന് അന്വേഷണം കഴിയുന്നതുവരെ തല്‍സ്ഥാനത്തു നിന്ന് മാറിനില്‍ക്കേണ്ടി വന്നിരുന്നു. ശ്രീനിവാസന്റെ മകളുടെ ഭര്‍ത്താവാണ് ഗുരുനാഥ് മെയ്യപ്പന്.
https://www.facebook.com/Malayalivartha