വാര്‍ഷിക വരുമാനത്തില്‍ വന്‍ മുന്നേറ്റം; കായിക താരങ്ങളുടെ വരുമാന പട്ടികയില്‍ ധോണി പതിനാറാമത്
ഫോബ്‌സ് മാസികയുടെ കണക്ക് പ്രകാരം ലോകത്തെ സമ്പന്നരായ സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്‌റ്റന്‍ എം.എസ് ധോണി 16-ാം സ്ഥാനത്ത്. 180 കോടി രൂപയാണ് ധോണിയുടെ വാര്‍ഷിക വരുമാനം. ഈ വര്‍ഷം അവസാനത്തോടെ ധോണി 15-ാം സ്ഥാനത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ധോണി 31-ാം സ്ഥാനത്തായിരുന്നു.
ഗോള്‍ഫ് താരം ടൈഗര്‍ വുഡ്‌സാണ് പട്ടികയില്‍ ഒന്നാമത്. 444 കോടി രൂപയാണ് വുഡ്‌സിന്റെ വരുമാനം. 406 കോടിയുമായി സ്വിറ്റ്‌സര്‍ലണ്ടിന്റെ ടെന്നിസ് താരം റോജര്‍ ഫെഡററാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കന്‍ ബാസ്‌കറ്റ് ബോള്‍ താരം കോബ് ബ്രയാന്റ് മൂന്നാം സ്ഥാനത്തുമുണ്ട്. കഴിഞ്ഞ വര്‍ഷം ഫെഡററായിരുന്നു ഒന്നാം സ്ഥാനത്ത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ 51-ാം സ്ഥാനത്താണ്. 125 കോടി രൂപയാണ് സച്ചിന്റെ വാര്‍ഷിക വരുമാനം. 100 പേരുടെ പട്ടികയില്‍ മൂന്ന് വനികള്‍ മാത്രമാണുള്ളത്. റഷ്യന്‍ ടെന്നിസ് സുന്ദരി മരിയ ഷറപ്പോവ 22-ാം സ്ഥാനത്തും അമേരിക്കയുടെ സെറീന വില്യംസ് 68-ാം സ്ഥാനത്തുംചൈനീസ് ടെന്നിസ് താരം ലി നാ 85-ാം സ്ഥാനത്തുമാണ്.
https://www.facebook.com/Malayalivartha