രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്
ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് ബംഗ്ലാദേശിനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി(102 നോട്ടോട്ട്)യുടെ മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 42 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെന്ന നിലയിലാണ് ഇന്ത്യയിപ്പോള്‍. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നേരത്തെ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം തുടര്‍ച്ചയായി നഷ്ടമായ രണ്ട് വിക്കറ്റുകളിലൂടെ ഇന്ത്യ കൈവിട്ടിരുന്നു. ഇതിന് ശേഷം സുരേഷ് റെയ്‌നയുമായി ഒത്തുചേര്‍ന്ന റോഹിത് പതിയെ തുടങ്ങി മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. ഇരുവരും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ 114 റണ്‍സെടുത്തിട്ടുണ്ട്. 30 റണ്‍െസെടുത്ത ശിഖര്‍ ധവാന്‍ പുറത്തായി. ഇന്ത്യയുടെ പ്രതീക്ഷയായ വിരാട് കോലി മൂന്ന് റണ്‍സിന് പുറത്തായി. 19 റണ്‍െസെടുത്ത് അജാങ്കെ റെഹാനെയും മടങ്ങിയിരുന്നു.
മെല്‍ബണില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. വിശ്രമത്തിനുശേഷം ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഷ്‌റഫെ മൊര്‍ത്താസെ ടീമില്‍ തിരിച്ചെത്തി. ഇന്നത്തെ മല്‍സരത്തില്‍ ജയിച്ചാല്‍ ഏകദിനത്തില്‍ 100 ജയം നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനാകും ധോണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha