രാജ് കുന്ദ്രയെ സസ്‌പെന്റ് ചെയ്‌തു: ശ്രീശാന്ത് ഉള്‍പ്പെടേയുള്ളവര്‍ക്ക് ആജീവനാന്ത വിലക്കിന് ശുപാര്‍ശ
രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്‌കുന്ദ്രയെ ബി.സി.സി.ഐ സസ്‌പെന്റ് ചെയ്‌തു. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഐ.പി.എല്‍ വാതുവെപ്പിലെ അന്വേഷണം അവസാനിക്കുന്നതുവരെയാണ് സസ്‌പെന്‍ഷന്‍. അതുവരെ ക്രിക്കറ്റുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഇടപെടരുതെന്നും ബി.സി.സി.ഐ നിര്‍ദേശിച്ചു.
അതേസമയം ശ്രീശാന്ത് ഉള്‍പ്പെടുന്ന വാതുവെപ്പില്‍ അറസ്റ്റിലായ താരങ്ങള്‍ക്ക് ആജീവനാന്ത വിലക്ക് നല്‍കാന്‍ നിര്‍ദേശമുണ്ട്. വാതുവെപ്പിനെക്കുറിച്ച് അന്വേഷണം നടത്താന്‍ ബി.സി.സി.ഐ നിയോഗിച്ച കമ്മീഷന്റേതാണ് ശുപാര്‍ശ. ശ്രീശാന്തിന്റേയും മറ്റുള്ളവരുടേയും ജാമ്യാപേക്ഷയിലുള്ള വാദം ഇന്ന് തുടരും. ഇവര്‍ക്കെതിരെ മക്കോക്ക നിയമം ചുമത്തിയതിന് ആവശ്യമായ തെളിവുകള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്ക്യൂഷന്‍ കഴിഞ്ഞ ദിവസം വാദിച്ചത്. ഡല്‍ഹിയിലെ സാകേത് കോടതിയിലാണ് വാദം നടക്കുന്നത്.
https://www.facebook.com/Malayalivartha