ശ്രീശാന്തിന് അങ്ങനെ ജാമ്യം ലഭിച്ചു, വ്യക്തമായ തെളിവില്ലാതെ മോക്ക ചുമത്തിയത് തെറ്റ്, ജാമ്യാപേക്ഷയെ എതിര്‍ക്കുന്നതിനേയും കോടതി വിമര്‍ശിച്ചു
ശ്രീശാന്തിന് ഒരു തരത്തിലും ജാമ്യം കിട്ടരുത് എന്ന രീതിയിലായിരുന്നു ഡല്‍ഹി പോലീസിന്റെ നീക്കം. ഇത് സാകേത് കോടതി തന്നെ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഒത്തുകളി വിവാദത്തില്‍ ശ്രീശാന്ത് അടക്കം 18 പ്രതികള്‍ക്ക് ഡല്‍ഹിയിലെ സാകേത് കോടതി ജാമ്യം അനുവദിച്ചു. സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്ന മോക്ക നിയമം ശ്രീശാന്തിനുമേല്‍ ചുമത്തിയത് നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. കൃത്യമായി തെളിവില്ലാതെ മോക്ക ചുമത്തിയതിന് ഡല്‍ഹി പോലീസിനെ കോടതി വിമര്‍ശിക്കുകയും ചെയ്തു. മോക്ക പ്രകാരമുള്ള സാമ്പത്തിക ക്രമക്കേട് നടന്നുവെന്നാണ് പോലീസ് നിരത്തിയവാദം. എന്നാല്‍ മോക്ക പ്രകാരമുള്ള സംഘടിത കുറ്റകൃത്യം നടന്നതായി തെളിയിക്കാന്‍ പോലീസിനായില്ല.
സംഘം ചേര്‍ന്നുള്ള കുറ്റകൃത്യങ്ങളും തീവ്രവാദവും തടയാന്‍ 1999ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാസാക്കിയ നിയമമാണ് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് (മോക്ക). ശ്രീശാന്തിന് ഒരുതരത്തിലും ജാമ്യം ലഭിക്കാതിരിക്കാനാണ് ഡല്‍ഹി പോലീസ് മോക്ക കേസ് ചുമത്തിയതെന്ന് നേരത്തെതന്നെ ആരോപണമുണ്ടായിരുന്നു.
കോടതിയില്‍ നിരത്തിയ വാദങ്ങളിലൊന്നും ശ്രീശാന്തിനെതിരെ വ്യക്തമായ തെളിവ് നല്‍കാന്‍ ഡല്‍ഹി പോലീസിന്റെ അഭിഭാഷകനായില്ല. ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക നായകര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിലും പോലീസ് പരാജയപ്പെട്ടു.
കോടതിയുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പോലീസിന്റെ അഭിഭാഷകന് നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ശ്രീശാന്തിനും മറ്റുള്ളവര്‍ക്കും കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം. രാവിലെ 11ന് തുടങ്ങിയ വാദം രാത്രി എട്ടോടെയാണ് അവസാനിച്ചത്.
ശ്രീശാന്തിനും കൂടെ പിടിയിലായ അങ്കിത് ചൗഹാനും അജിത് ചാണ്ഡിലയ്ക്കും എതിരെയാണ് മോക്ക കേസ് ചുമത്തിയിരുന്നത്. അധോലോകസംഘത്തിനും രാജ്യത്തിന് പുറത്തുള്ളവര്‍ക്കും കേസില്‍ പങ്കുണ്ടെന്നത് ആരോപിച്ചായിരുന്നു ഇത്.
https://www.facebook.com/Malayalivartha