ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഇന്ന് വെസ്റ്റിന്റീസിനെതിരെ
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ഇന്ന് വെസ്റ്റ്‌ിന്റീസിനെ നേരിടും. ഇന്നത്തെ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യത വര്‍ധിക്കും. എന്നാല്‍ വെസ്റ്റിന്റീസിനോട് അനായാസം വിജയിക്കാം എന്ന പ്രതീക്ഷയൊന്നും വെച്ചുപുലര്‍ത്താന്‍ സാധ്യമല്ല. ക്രിസ്‌ഗെയില്‍ ഉള്‍പ്പെടുന്ന വെസ്റ്റിന്റീസ് ബാറ്റിംഗ് നിര ശക്തമാണ്. ഗെയില്‍ ഫോമിലാണെങ്കില്‍ ധോണിക്കും സംഘത്തിനും തലവേദനയാകും.
ഗെയിലിനെ കൂടാതെ ചാള്‍സ്, ഡാരന്‍ ബ്രോവോ, സര്‍വന്‍,എന്നിവരുടെ ചുമലിലാണ് വിന്റീസ് ബാറ്റിംഗ്. എന്നാല്‍ ഇന്ത്യയുടെ പുതിയ ഓപ്പണിംഗ് കൂട്ടുകെട്ട് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേര്‍ന്നു നല്‍കുന്ന സ്‌ഫോടനാത്മകമായ തുടക്കം മുതലാക്കാന്‍ മധ്യനിരയ്‌ക്കുകൂടി കഴിഞ്ഞാല്‍ വിന്‍ഡീസിനെതിരെ ഇന്ത്യക്ക് എളുപ്പത്തില്‍ ജയിക്കാനാകും. വിരാട് കോഹ്‌്‌ലി, ദിനേഷ് കാര്‍ത്തിക്, രവീന്ദ്രജഡേജ എന്നിവര്‍ മികച്ച ഫോമിലാണ്.
സുനില്‍ നരൈന്‍, കെമര്‍ റോച്ച്, എന്നിവരും ഓള്‍ റൗണ്ടര്‍മാരായ ബ്രാവോ, പൊള്ളാര്‍ഡ്, സാമുവല്‍സ് എന്നിവരും ഉള്‍പ്പെടുന്ന വെസ്റ്റിന്റീസ് ബൗളിംഗ് നിരയും ശക്തമാണ്. ഫോമിലേക്കുയര്‍ന്നാല്‍ ഇന്ത്യന്‍ ബൗളിംഗ് നിരയും ശക്തമാണ്. ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ചുക്കാന്‍ പിടിക്കുന്ന ബൗളര്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിജയിച്ച അതേ ടീമിനെ തന്നെയാകും ഇന്നും ഇന്ത്യ കളത്തിലിറക്കുക.
https://www.facebook.com/Malayalivartha