കഴിഞ്ഞത് വനവാസം... സ്വാമിശരണം, പുതിയൊരു മനുഷ്യനായി ശ്രീശാന്ത് കൊച്ചിയിലെത്തി, ജയില്‍വാസം എല്ലാം പഠിപ്പിച്ചു, ഒന്നും മറക്കില്ല
അങ്ങനെ നീണ്ട 26 ദിവസത്തിനു ശേഷം ശ്രീശാന്ത് ജീവിതത്തിലേക്കു മടങ്ങി വന്നു. രാവിലെ ഒമ്പതരയോടെ എയര്‍ ഇന്ത്യാ വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ശ്രീശാന്ത് തൃപ്പൂണിത്തുറയിലെ വീട്ടിലേക്ക് പോയി. ജയില്‍വാസം ശ്രീശാന്തിനെ ഒരുപാടു പഠിപ്പിച്ചു. ഒരു പുതിയ മനുഷ്യനായി ശ്രീശാന്ത് പത്രക്കാരുടെ മുന്നിലേക്കു വന്നു.
കഴിഞ്ഞത് വനവാസം... സ്വാമിശരണം, നാട്ടില്‍ തിരിച്ചെത്താന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യമാണെന്നും ഏറ്റവും വലിയ ശത്രുവിന് പോലും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെയെന്നും ശ്രീശാന്ത് പറഞ്ഞു. കാരണം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. തിരിച്ചുവരാന്‍ കഴിയും.
അനുഭവങ്ങള്‍ മറക്കാനാഗ്രഹിക്കുന്നില്ല. അനുഭവങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ പഠിപ്പിച്ചു. ശരിയായ സ്‌പിരിറ്റില്‍ വീണ്ടും ക്രിക്കറ്റ് കളിക്കും. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. തന്റെ നിരപരാധിത്വം തെളിയിക്കും. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും ശ്രീശാന്ത് നന്ദിയും പറഞ്ഞു.
ഐപിഎല്‍ ഒത്തുകളി കേസില്‍ ജാമ്യം ലഭിച്ച ശ്രീശാന്ത് രാത്രി 8.10നാണ് മോചിതനായത്. പത്രക്കാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ അതീവ രഹസ്യമായിട്ടാണ് ശ്രീശാന്തിനെ പുറത്തെത്തിച്ചത്. പോലീസ് കസ്റ്റഡിക്കു പുറമേ 16 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് തീഹാര്‍ ജയിലില്‍നിന്ന് ശ്രീശാന്ത് പുറത്തെത്തിയത്. ശ്രീശാന്ത് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ മോക്ക ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയാണ് ശ്രീശാന്തിന് ജാമ്യം അനുവദിച്ചത്.
പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അധോലോകബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രതികളോട് ഇന്ത്യവിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ടുകള്‍ കെട്ടിവെയ്ക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha