ജയ്‌പൂര്‍ രാജകുമാരിയുമായുള്ള ശ്രീശാന്തിന്റെ വിവാഹം ഉടന്‍
വാതുവെപ്പില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്തിന്റെ വിവാഹം ഉടന്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ജയ്‌പൂരിലെ രാജകുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ശ്രീശാന്ത് വിവാഹം കഴിക്കുക എന്നാണ് അറിയുന്നത്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ശ്രീശാന്തിന്റെ അമ്മക്കും, അടുത്ത സുഹൃത്തുകള്‍ക്കും മാത്രം അറിയാമായിരുന്ന ഈ പ്രണയ ബന്ധം ശ്രീ ജയിലില്‍ ആയതോടെയാണ് പുറം ലോകം അറിഞ്ഞത്. അറസ്‌റ്റിലായതിനുശേഷവും പ്രണയിനി ശ്രീയെ കൈവിട്ടില്ല. ജയിലില്‍ കഴിയവെ ശ്രീയുടെ അഭിഭാഷകനെ വിളിച്ച് എല്ലാ ദിവസവും ഇവര്‍ കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. 80 കോടി രൂപ ശ്രീശാന്തിന് ജയ്‌പൂര്‍ രാജകുടുംബം നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. നേരത്തെ ഐ.പി.എല്ലിനുശേഷം ശ്രീശാന്തിന്റെ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അറസ്റ്റിനെ തുടര്‍ന്ന് കാര്യങ്ങളെല്ലാം കീഴ്‌മേല്‍ മറിഞ്ഞു. ഇപ്പോള്‍ കുറച്ചു ദിവസത്തെ ജാമ്യം ലഭിച്ചതിനാല്‍ അത് തീരുന്നതിനുള്ളില്‍ വിവാഹം നടക്കുമെന്നാണ് അറിയുന്നത്.
https://www.facebook.com/Malayalivartha