രാജ്യാന്തര ക്രിക്കറ്റിലേക്ക് സയീദ് അജ്മല്‍ വീണ്ടും
നിയമവിരുദ്ധ ബോളിങ് ആക്ഷന്റെ പേരില്‍ ക്രിക്കറ്റില്‍നിന്നു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ സസ്‌പെന്‍ഡ് ചെയ്ത പാക്കിസ്ഥാന്‍ ഓഫ് സ്പിന്നര്‍ സയീദ് അജ്മല്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ബോളിങ് ആക്ഷനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ഐസിസി അംഗീകരിക്കുകയും ചെയ്തതോടെയാണ് മടങ്ങിവരവ്.
ഹാരൂണ്‍ റഷീദിന്റെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന്‍ കമ്മിറ്റി ബംഗ്ലദേശിനെതിരായ ടെസ്റ്റ്, ഏകദിന, ട്വന്റി20 പരമ്പരകള്‍ക്ക് മൂന്നു പ്രത്യേകം ടീമുകളെയാണ് പ്രഖ്യാപിച്ചത്. മൂന്നു ടീമിലും അജ്മലിനു സ്ഥാനം ലഭിച്ചു. 17ന് പര്യടനം ആരംഭിക്കും. മൂന്ന് ഏകദിന മല്‍സരങ്ങളും രണ്ട് ടെസ്റ്റും ഒരു ട്വന്റി20യും ഉള്‍പ്പെടുന്നതാണ് പരമ്പര. ഉമര്‍ അക്മല്‍, നസീര്‍ ജംഷേദ് എന്നിവരെ ഒഴിവാക്കുകയും അഹമ്മദ് ഷെഹ്‌സാദിനെ ട്വന്റി20യിലേക്കു മാത്രം പരിമിതപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കിടെയാണ് അജ്മലിന്റെ ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് കൗണ്‍സില്‍ കണ്ടെത്തിയത്. സംശയത്തിന്റെ നിഴലിലായ ഓള്‍ റൗണ്ടര്‍ മുഹമ്മദ് ഹഫീസിനും ഐസിസി പരിശോധന നിര്‍ദേശിച്ചിട്ടുണ്ട്. ഒന്‍പതിന് ചെന്നൈയിലാണ് പരിശോധന. ഹഫീസിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha