ഐ.പി.എല്‍. എട്ടാം സീസണിന് ഇന്ന് കൊടിയേറ്റം
ഐ.പി.എല്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരി തെളിയും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനിലാണ് ഐ.പി.എല്‍. എട്ടാം എഡിഷന്റെ ഉദ്ഘാടനച്ചടങ്ങുകള്‍. ഋത്വിക് റോഷന്‍, ഷാഹിദ് കപുര്‍, അനുഷ്‌ക ശര്‍മ തുടങ്ങി ബോളിവുഡ് നക്ഷത്രങ്ങള്‍ ഉദ്ഘാടനച്ചടങ്ങിന് മിഴിവേകും. ബുധനാഴ്ച മുതല്‍ക്കാണ് മത്സരങ്ങള്‍. ആദ്യദിനം രാത്രി എട്ടുമണിക്ക് 2014 ഐ.പി.എല്‍. സീസണിലെ വിജയികളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും 2013ലെ വിജയികളായ മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. 60 മത്സരങ്ങള്‍ക്കൊടുവില്‍ മെയ് 24ന് ഇതേ വേദിയില്‍ നടക്കുന്ന ഫൈനലില്‍ എട്ടാം ഐ.പി.എല്ലിലെ വിജയികളെ അറിയാം.
(ഐ.പി.എല്‍) എട്ടാം സീസണിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് വൈകിട്ട് ഏഴുമണിക്ക് തിരിതെളിയും. എങ്കിലും ക്രിക്കറ്റിന്റെ രീതിയെത്തന്നെ മാറ്റിമറിച്ച ഈ ട്വന്റി 20 ആഘോഷം കളിക്കളത്തിലും പുറത്തുമേറ്റ കറകള്‍ മായ്ച്ചുകളയാനൊരുങ്ങിയാണ് ഇക്കുറി രംഗത്തെത്തുന്നത്. ഐ.പി.എല്‍. ഗവേണിങ് കൗണ്‍സിലിന്റെ അധ്യക്ഷനായി വീണ്ടും നിയമിക്കപ്പെട്ട മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ശുക്ല, ടൂര്‍ണമെന്റിന് കൂടുതല്‍ അന്താരാഷ്ട്ര മാനം കൈവരിക്കാന്‍ യത്‌നിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സാണ് സൂപ്പര്‍ ലീഗില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ നേട്ടങ്ങളുണ്ടാക്കിയത്. രണ്ടുതവണ വിജയികളായ സൂപ്പര്‍ കിങ്‌സ് (2010, 2011) മൂന്നുതവണ റണ്ണറപ്പായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ടുതവണ (2012, 2014) കിരീടം നേടി. രാജസ്ഥാന്‍ റോയല്‍സ് (2008), ഡെക്കാണ്‍ ചാര്‍ജേഴ്‌സ് (2009), മുംബൈ ഇന്ത്യന്‍സ് 2013 എന്നീ ടീമുകള്‍ ഓരോ തവണ കിരീടം നേടി. കിരീടവഴിയിലേക്ക് ഇതേവരെ എത്താത്ത കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ഡെയര്‍ ഡെവിള്‍സും ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ രംഗത്തുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha